Follow KVARTHA on Google news Follow Us!
ad

എതിര്‍ക്കാനാകാത്ത സിനിമാറ്റിക് അനുഭവം സമ്മാനിച്ച് ഡെല്‍ പുതിയ എക്സ്പിഎസ് 13 അവതരിപ്പിച്ചു

കനവും ഭാരവും കുറഞ്ഞ ഇന്‍സ്‌പൈറോണ്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച ശേഷം വളരെ മികച്ച നിലയില്‍ ഈ സീസണിലെNews, Kochi, Kerala, Technology,
കൊച്ചി:(www.kvartha.com 21/02/2018) കനവും ഭാരവും കുറഞ്ഞ ഇന്‍സ്‌പൈറോണ്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച ശേഷം വളരെ മികച്ച നിലയില്‍ ഈ സീസണിലെ എറ്റവും പുതിയ ഇന്‍ഫിനിറ്റി എഡ്ജ് എച്ച്ഡിആര്‍ 4K ഡിസ്‌പ്ലേ സഹിതമുള്ള ഏറ്റവും പുതിയ എക്‌സ്പിഎസ് 13, 13.3'' ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ ഡെല്‍ അവതരിപ്പിക്കുന്നു.

കരുത്തുറ്റ കോണ്‍ഫിഗറേഷന്‍, എതിര്‍ക്കാനാകാത്ത സിനിമാറ്റിക് അനുഭവം, നയനമനോഹരമായ സൗന്ദര്യാത്മകത എന്നിവയുമായി ഗുണമേന്മയുള്ള ഉള്ളടക്കം യാത്രയിലും ലഭ്യമാക്കുന്ന സ്റ്റൈലിഷും കരുത്തുറ്റതുമായ മെഷീനുകളുടെ ആവശ്യകത നിറവേറ്റുകയാണ് എക്‌സ്പിഎസ് 13. ബ്രഷ്ഡ് അലുമിനിയം കേസിനുള്ളില്‍ തയാറാക്കിയിരിക്കുന്ന എച്ച്ഡിആര്‍ സഹിതമുള്ള അള്‍ട്രാ ഷാര്‍പ് അള്‍ട്രാ എച്ച്ഡി ഇന്‍ഫിനിറ്റി എഡ്ജ് ടച്ച് ഡിസ്‌പ്ലേയുള്ള 13.3'' ലാപ്‌ടോപ്പ്.

News, Kochi, Kerala, Technology, Dell 'XPS 13' Laptop Launched in India

ഡെല്‍ പവര്‍ മാനേജറിനൊപ്പം എക്‌സ്പിഎസ് 13 കൂടുതല്‍ പെര്‍ഫോമന്‍സ് നല്‍കുന്നു. ഡെല്‍ പവര്‍ മാനേജര്‍ നല്‍കുന്ന ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്ന മോഡുകള്‍ സിസ്റ്റത്തിന്റെ പവര്‍ കസ്റ്റമൈസ് ചെയ്യാന്‍ അനുവദിക്കുന്നു. ഡെല്‍ തയാറാക്കിയ ഈ സംവിധാനം വഴി പ്രൊസസറില്‍ നിന്ന് ശക്തമായി പരമാവധി പവര്‍ ഡെലിവര്‍ ചെയ്യുകയും അതോടൊപ്പം സിസ്റ്റത്തിന്റെ താപനില സമര്‍ഥമായി നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യമായി വരുമ്പോള്‍ മാത്രമേ അധിക പവര്‍ ഡെലിവര്‍ ചെയ്യുകയുള്ളൂ. ഇത് ബാറ്ററി ലൈഫ് സംരക്ഷിക്കുകയും ചെയ്യുന്നു. തുടങ്ങിയവാണ് പധാന സവിശേഷതകള്‍ബ്ലാക്ക് കാര്‍ബണ്‍ ഫൈബര്‍ പാം റെസ്റ്റ് സഹിതമുള്ള പ്ലാറ്റിനം സില്‍വറിലും ലഭ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Dell 'XPS 13' Laptop Launched in India