Follow KVARTHA on Google news Follow Us!
ad

നിരവ് മോഡിയുടെ മുഖ്യ സഹായിയെ ക്ഷണിച്ച രമണ്‍ സിംഗ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച 30 കോണ്‍ഗ്രസ് എം. എല്‍ എമാരെ പുറത്താക്കി

റായ്പൂര്‍: (www.kvartha.com 19.02.2018) ഛത്തീസ്ഗഡ് നിയമസഭയില്‍ നിന്നും 30 കോണ്‍ഗ്രസ് എം. എല്‍.എമാരെ പുറത്താക്കി. പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതി കേസിലെ പ്രതിയായ Congress, BJP,
റായ്പൂര്‍: (www.kvartha.com 19.02.2018) ഛത്തീസ്ഗഡ് നിയമസഭയില്‍ നിന്നും 30 കോണ്‍ഗ്രസ് എം. എല്‍.എമാരെ പുറത്താക്കി. പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതി കേസിലെ പ്രതിയായ നിരവ് മോഡിയുടെ മുഖ്യസഹായിയെ ക്ഷണിച്ച രമണ്‍ സിംഗ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചതിനാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കിയത്. ഓസ്‌ട്രേലിയന്‍ ഖനന ഭീമനായ മെറ്റല്‍സ് ആന്‍ഡ് മൈനിംഗ് കോര്‍പ്പറേഷന്‍ റിയോ ടിന്റോവിനെ ഛത്തീസ്ഗഡില്‍ നിക്ഷേപത്തിനായി രമണ്‍ സിംഗ് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് എം. എല്‍ എമാരുടെ പ്രതിഷേധം.

Congress, BJP,

മെറ്റല്‍സ് ആന്‍ഡ് മൈനിംഗ് കോര്‍പ്പറേഷന് നിരവ് മോഡിയുമായി ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വിഷയത്തില്‍ രമണ്‍ സിംഗ് രാജിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം നടത്തിയ ഓസ്‌ട്രേലിയ സന്ദര്‍ശനത്തിനിടയില്‍ രമണ്‍ സിംഗ് റിയോ ടിന്റോയുമായി കൂടിക്കാഴ്ച നടത്തിയെന്നും നിക്ഷേപത്തിനായി ഛത്തീസ്ഗഡിലേയ്ക്ക് ക്ഷണിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Congress members further accused the ruling BJP of looting the state in the name of investments in the industrial sector and sought a discussion on it by moving an adjournment motion notice.

Keywords: Congress, BJP,