Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു; നിലവിലുള്ള 10 അക്ക നമ്പറുകള്‍ക്ക് എന്തുസംഭവിക്കും; വിശദീകരണവുമായി അധികൃതര്‍

മൊബൈല്‍ നമ്പര്‍ 13 ഡിജിറ്റ് ആകുന്നത് സംബന്ധിച്ച് വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. 13 അക്കമാകുന്നത് മൂലം നിലവിലെ നമ്പര്‍ മാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നിKerala, Thiruvananthapuram, News, Mobile Phone, Sim card, National, 13 digit mobile numbers in India from July 1? Not true, only for M2M numbers
തിരുവനന്തപുരം: (www.kvartha.com 21.02.2018) മൊബൈല്‍ നമ്പര്‍ 13 ഡിജിറ്റ് ആകുന്നത് സംബന്ധിച്ച് വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. 13 അക്കമാകുന്നത് മൂലം നിലവിലെ നമ്പര്‍ മാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഉള്ള പത്ത് അക്ക നമ്പര്‍ തുടരും. അതിന് മുന്നില്‍ മൂന്ന് നമ്പരുകള്‍ കൂടി വരും. അത് സംസ്ഥാന ഡിജിറ്റായോ, സര്‍വ്വീസ് പ്രൊവൈഡറുടെ ഡിജിറ്റായോ ആയിരിക്കും വരിക.

എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നിലവിലുള്ള നമ്പര്‍ മാറുമെന്ന ഭയം വേണ്ടെന്നും മെഷീന്‍ റ്റു മെഷീന്‍ നമ്പറുകള്‍ മാത്രമാണ് 13 ഡിജിറ്റ് ആയി മാറുക എന്നും വാര്‍ത്തകളുണ്ട്. മൊബൈല്‍ ഫോണുകളല്ലാതെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി മൊബൈല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള വിവര വിനിമയത്തെയാണ് മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം എന്ന് പറയുന്നത്.

 Kerala, Thiruvananthapuram, News, Mobile Phone, Sim card, National, 13 digit mobile numbers in India from July 1? Not true, only for M2M numbers

ട്രായ് നിര്‍വ്വചനമനുസരിച്ച്, മനുഷ്യന്റെ ഇടപെടല്‍ നിര്‍ബന്ധമില്ലാത്ത ഒന്നോ അതിലധികമോ ഉപകരണങ്ങള്‍ തമ്മിലുള്ള ഇന്റര്‍നെറ്റ് ആശയവിനിമയമാണ് മെഷീന്‍ റ്റു മെഷീന്‍ സംവിധാനം. മെഷീന്‍ ടൈപ്പ് കമ്മ്യൂണിക്കേഷന്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. വിമാനങ്ങള്‍, കപ്പല്‍, കാറുകള്‍, സൈക്കിളുകള്‍ അങ്ങനെ നിരവധിയിടങ്ങളില്‍ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്.

ഇതിനായി ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്കും പത്തക്ക നമ്പറാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇത് 13 അക്ക നമ്പര്‍ ആക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് ട്രായ് നല്‍കിയിരിക്കുന്നത്. അതായത് ഈ മാറ്റം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു മെഷീന്‍ ഉപയോക്താക്കളുടെയും മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാക്കി മാറ്റാനാണ് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ജൂലൈ ഒന്ന് മുതല്‍ 13 അക്ക മെഷീന്‍ റ്റു മെഷീന്‍ നമ്പറുകളാണ് നല്‍കുക.

Keywords: Kerala, Thiruvananthapuram, News, Mobile Phone, Sim card, National, 13 digit mobile numbers in India from July 1? Not true, only for M2M numbers