Follow KVARTHA on Google news Follow Us!
ad

വാട്ടര്‍ അതോറിറ്റിയുടെ വ്യാജ ലെറ്റര്‍ പാഡും സീലും ഉപയോഗിച്ച് മണ്ണ് കടത്ത്, അണിയറയില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സൂചന

വ്യാജ ലെറ്റര്‍ പാഡും സീലും ഉപയോഗിച്ച് പാസ് സംഘടിപ്പിച്ച് കോട്ടയം ജില്ലയിലുടനീളം മണ്ണു കടത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായറിയുന്നു. Kottayam, Kerala, News, Fake, Pass, Sand mining, District, Company, Water athority, Job.
കോട്ടയം:(www.kvartha.com 12.01.2018) വ്യാജ ലെറ്റര്‍ പാഡും സീലും ഉപയോഗിച്ച് പാസ് സംഘടിപ്പിച്ച് കോട്ടയം ജില്ലയിലുടനീളം മണ്ണു കടത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായറിയുന്നു. ആലപ്പുഴയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പണിക്കായി കരാറെടുത്ത കമ്പനിയുടെ വ്യാജ ലെറ്റര്‍ പാഡും സീലും ഉപയോഗിച്ചാണ് പാസ് സംഘടിപ്പിച്ചത്. കമ്പനി കോട്ടയം ഈസ്റ്റ് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

വാട്ടര്‍ അതോറ്റിയുടെ കരാര്‍ ജോലികള്‍ ചെയ്യുന്ന എറണാകുളത്തുള്ള കമ്പനിയാണ് കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്കിയത്. ഇവരുടെ വ്യാജ ലെറ്റര്‍ പാഡും സീലും ഉപയോഗിച്ച് കോട്ടയം മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസില്‍ നിന്ന പാസ് സംഘടിപ്പിച്ച് വന്‍ തോതില്‍ മണ്ണു കടത്തിയെന്നാണ് പരാതി. നാല് വ്യാജ പാസുകള്‍ കമ്പനി പിടികൂടിയിരുന്നു. ഇനിയും കൂടുതല്‍ പാസുകള്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന.

Kottayam, Kerala, News, Fake, Pass, Sand mining, District, Company, Water athority, Job, land soil export in illegal ways

2014ലാണ് ബന്ധപ്പെട്ട കമ്പനി ആലപ്പുഴയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പണിക്കായി കരാര്‍ എടുത്തത്. അന്നത്തെ വര്‍ക്ക് ഓര്‍ഡര്‍ ഉപയോഗിച്ചാണ് പാസ് സംഘടിപ്പിച്ചത്. ഇവരുടെ ജോലിക്ക് ആവശ്യമായ മണ്ണു കൊണ്ടുപോകാന്‍ എന്ന വ്യാജേന കത്ത് തയറാക്കി മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസില്‍ നല്കി പാസ് തരപ്പെടുത്തുകയായിരുന്നു. 2017 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള സമയത്താണ് മണ്ണു കടത്തല്‍ നടന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Fake, Pass, Sand mining, District, Company, Water athority, Job, land soil export in illegal ways