Follow KVARTHA on Google news Follow Us!
ad

ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ഒരു ബന്ധവും പാടില്ല, അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി; മുഖ്യമന്ത്രി

ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് Kochi, News, Politics, Ernakulam, Trending, Chief Minister, Pinarayi vijayan, Kerala,
കൊച്ചി: (www.kvartha.com 18.01.2018) ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22- ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ ഒരു കാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ലെന്നും അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കളമശേരി ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് പൊതുചര്‍ച്ചയില്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Don't have any relation with criminal gang says C M Pinarayi vijayan, Kochi, News, Politics, Ernakulam, Trending, Chief Minister, Pinarayi vijayan, Kerala

ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം മറൈന്‍ഡ്രൈവിലെ പൊതുസമ്മേളനത്തോടെ സമാപിക്കും. ചടങ്ങില്‍ പുതിയ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുക്കും. അതേസമയം പി. രാജീവിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വൈകീട്ട് അഞ്ചുമണിക്ക് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ് ഘാടനം ചെയ്യും. വൈകിട്ട് നാലുമണിക്ക് ചാത്യാത്ത് ജംഗ്ഷനില്‍ നിന്നും രാജേന്ദ്ര മൈതാനിക്കടുത്ത് നിന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ശക്തി പ്രകടനങ്ങളും നടക്കും. സൗത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തോട് അനുബന്ധിച്ച് ചുവപ്പുസേനാ പരേഡ് നടത്തിയതിനാല്‍ പ്രകടനത്തോടൊപ്പം ചുവപ്പുസേന ഉണ്ടാവില്ല.

അതേസമയം ജില്ലയില്‍ സി.പി.എമ്മിന്റെ ശക്തി തെളിയിക്കുന്ന സമ്മേളനം വിഭാഗീയതകളില്ലാതെ അവസാനിപ്പിക്കാനായതിന്റെ ആശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇത്രയും സമാധാനപരമായി ഒരു ജില്ലാ സമ്മേളനം നടന്നിട്ടില്ല. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ വിഭാഗീയത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടെന്നാണ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

Keywords: Don't have any relation with criminal gang says C M Pinarayi vijayan, Kochi, News, Politics, Ernakulam, Trending, Chief Minister, Pinarayi vijayan, Kerala.