Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തിയില്‍ വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘനം; പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി എസ് എഫ് ജവാന്‍ മരിച്ചു

അതിര്‍ത്തിയില്‍ വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘനം. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന്‍ മരിച്ചുJammu, News, attack, Injured, Obituary, BSF Jawans, National,
ജമ്മു: (www.kvartha.com 18.01.2018) അതിര്‍ത്തിയില്‍ വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘനം. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന്‍ മരിച്ചു. ഹെഡ്‌കോണ്‍സ്റ്റബിള്‍ സുരേഷ് ആണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ആര്‍.എസ് പുര സെക്ടറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു പാക് വെടിവയ്പുണ്ടായത്.

BSF jawan killed as Pakistan violates ceasefire, Jammu, News, attack, Injured, Obituary, BSF Jawans, National

പ്രകോപനമില്ലാതെ പാകിസ്ഥാന്‍ ഇന്ത്യയുടെ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. വെടിവെയ്പില്‍ സാധാരണക്കാരായ മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യ ശക്തമായി തിരച്ചടിച്ചതോടെ പാകിസ്ഥാന്‍ പിന്മാറിയെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ പാകിസ്ഥാന്‍ പ്രയോഗിച്ച ഷെല്ലുകള്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ജനങ്ങളെ അവിടെ നിന്നും ഇതുവരെ ഒഴിപ്പിച്ചിട്ടില്ല.

Keywords: BSF jawan killed as Pakistan violates ceasefire, Jammu, News, attack, Injured, Obituary, BSF Jawans, National.