Follow KVARTHA on Google news Follow Us!
ad

എസ് ബി ഐ കേരളമുൾപ്പടെ 1300 ശാഖകളുടെ ഐ എഫ് എസ് സി കോഡ് മാറ്റി, നിങ്ങളുടെ ബ്രാഞ്ച് ഉണ്ടോ എന്ന് പരിശോധിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ ) രാജ്യത്തെ 1300 ശാഖകളുടെ ഐ.എഫ്.എസ്. കോഡ് മാറ്റി. അഞ്ച് അനുബന്ധ ബാങ്കുകള്‍ Post the merger of its five associates, State Bank of India has changed names and IFSC codes of nearly 1,300
മുംബൈ:(www.kvartha.com 12.12.2017) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ ) രാജ്യത്തെ 1300 ശാഖകളുടെ ഐ.എഫ്.എസ് സി കോഡ് മാറ്റി. അനുബന്ധ ബാങ്കുകള്‍ എസ്.ബി.ഐ.യില്‍ ലയിച്ചതിനെത്തുടര്‍ന്നാണ് മാറ്റം. മുംബൈ, ന്യൂഡൽഹി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ എന്നിവിടങ്ങളിലെ ശാഖകൾ കൂടാതെ കേരളത്തില്‍ വിവിധ ജില്ലകളിലായുള്ള 56 ശാഖകളും ഇതില്‍പ്പെടും.

കേരളത്തിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ എസ്.ബി.ഐ.യില്‍ ലയിച്ചപ്പോഴാണ് പഴയ ബാങ്കുകളുടെ ഐ.എഫ്.എസ്.സി മാറ്റേണ്ടിവന്നതെന്ന് സ്റ്റേറ്റ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ഈ മാറ്റം ബന്ധപ്പെട്ട ശാഖകളിലെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. പഴയ ഐ.എഫ്.എസ്.സി രേഖപ്പെടുത്തിയ പണമിടപാടുകള്‍ പുതിയതിലേക്ക് സ്വാഭാവികമായി മാറ്റുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് നിലവിലുള്ള പണമിടപാടുകളെ ഈ മാറ്റം ബാധിക്കില്ല.

ബാങ്കുകള്‍ തമ്മില്‍ പണമിടപാട് നടത്തുന്നതിന് ഓരോ ബാങ്ക് ശാഖയ്ക്കും റിസര്‍വ് ബാങ്ക് അനുവദിക്കുന്ന സവിശേഷ കോഡ് ആണ് ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് അഥവാ ഐ.എഫ്.എസ്.സി കോഡ്.


നിലവിൽ 23,000 ശാഖകളാണ് ബാങ്കിനുള്ളത്. പുതുക്കിയ ഐ എഫ് സി കോഡ് ബാങ്കിന്റ പേരും എസ് ബി ഐ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ, ജെയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, ഭാരതി മഹിളാ ബാങ്ക് എന്നിവ എസ് ബി ഐയിൽ ലയിപ്പിച്ചിരുന്നു.

എസ് ബി ഐ ബാങ്ക് ലൊക്കേറ്റർ വഴി ബ്രാഞ്ച് കോഡ് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Summary: Post the merger of its five associates, State Bank of India has changed names and IFSC codes of nearly 1,300 of its branches. The country’s largest lender has changed the names and IFSC codes of branches located in major cities such as Mumbai, New Delhi, Bengaluru, Chennai, Hyderabad, Kolkata and Lucknow, among others.