Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല; വിശദീകരണവുമായി മെഡിക്കല്‍ കോളജ് അധികൃതര്‍

വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് Thiruvananthapuram, Kerala, News, Education, Principal, Medical College, Complaint, Teacher, Parents, Principal's explanation on medical college students' issue .
തിരുവനന്തപുരം: (www.kvartha.com 16.12.2017) വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍. മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ കോളജിന്റെ ഭാഗത്ത് നിന്നും ആരും ചോദ്യം ചെയ്തിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ത്തെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോളജില്‍ നടന്ന സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പുരോഗമന ചിന്താഗതിയുള്ള ക്യാമ്പസാണ് മെഡിക്കല്‍ കോളജ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് മെഡിസിന്‍ പഠനം നടക്കുന്നത്. 65 വര്‍ഷത്തിലേറെ പഴക്കമുള്ള ചെറിയ ലക്ചര്‍ ഹാളില്‍ ഏഴ് എട്ട് പേര്‍ക്കിരിക്കാവുന്ന ബെഞ്ചില്‍ പതിമൂന്ന് പതിനാല് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നതിനെ ആ ക്ലാസിലെ അധ്യാപിക മാത്രമാണ് ചോദ്യം ചെയ്തതെന്നാണ് പറയുന്നത്. ഒരുമിച്ചിരിക്കരുതെന്ന് കോളജധികൃതരാരും ആവശ്യപ്പെട്ടിട്ടില്ല.

Thiruvananthapuram, Kerala, News, Education, Principal, Medical College, Complaint, Teacher, Parents, Principal's explanation on medical college students' issue.

എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന പിടിഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം ചില അധ്യാപകര്‍ ഉന്നയിച്ചു. ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ ബഹുഭൂരിപക്ഷവും പറഞ്ഞത് ഞെങ്ങി ഞെരുങ്ങിയുള്ള ക്ലാസില്‍ ഒന്നിച്ചിരിക്കരുതെന്നാണ്. അല്ലാതെ ഇതിനപ്പുറം ഇതിന്റെ പേരില്‍ ഒരു നടപടിയെടുക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല. പുതിയ ലക്ചര്‍ ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഞെങ്ങിഞെരുങ്ങി ഇരിക്കേണ്ട സാഹചര്യം ഒഴിവാക്കാവുന്നതാണെന്നും കോളജ് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Education, Principal, Medical College, Complaint, Teacher, Parents, Principal's explanation on medical college students' issue.