» » » » » » » » » ട്രെയിനിൽ പാമ്പിനെ കണ്ട യാത്രക്കാരൻ കൈ കൊണ്ട് പിടിച്ച് നിലത്തടിച്ചു കൊല്ലുന്നു, വീഡിയോ കാണാം

ജക്കാർത്ത: (www.kvartha.com 23.11.2017)  പാമ്പിനെ പിടികൂടിയ ശേഷം നിലത്തടിച്ചു കൊന്ന യാത്രക്കാരൻ ശ്രദ്ധേയമാകുന്നു. ഇന്തോനേഷ്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്.

ബോഗൂരില്‍ നിന്നും ജക്കാർത്തയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് പാമ്പിനെ കണ്ടത്. ബാഗേജുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ട യാത്രക്കാരൻ പോലീസിനെ അറിയിക്കുകയും ഉടൻ തന്നെ തീവണ്ടി നിർത്തുകയുമായിരുന്നു.


ഉടൻ തന്നെ യാത്രകാരിലൊരാളായ യുവാവ് പാമ്പിന്റെ വാലിന് പിടിക്കുകയും മുകളിൽ നിന്നും താഴെ വലിച്ചിട്ട് നിലത്തിട്ട ശേഷം അടിച്ചു കൊല്ലുകയുമായിരുന്നു.

കർശന സുരക്ഷാ ക്രമീകരണങ്ങളോടെ വന്ന ജീവനക്കാർ നോക്കി നിൽക്കെയാണ് യുവാവിന്റെ അതി സാഹസികമായ പ്രവർത്തി. പാമ്പിനെ കൊന്ന ശേഷം ഇയാൾ പുറത്തേക്കിട്ടു.

സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും യാത്രക്കാരിൽ ആരുടെയോ ബാഗിൽ കയറിയതാകാം പാമ്പെന്നും റയിൽവേ മന്ത്രാലായം അഭിപ്രായപ്പെട്ടു.

Summary: An Indonesian man who used his bare hands to kill a snake that was discovered slithering on a busy commuter train has become an Internet hero.The train made an emergency stop after the reptile was spotted lurking on a baggage rack in a carriage headed to Jakarta from Bogor.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal