Follow KVARTHA on Google news Follow Us!
ad

സി പി ഐയില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കണ്ട; തുറന്നടിച്ച് പന്ന്യന്‍

സിപിഐയില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കണ്ടെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം Thiruvananthapuram, News, Resignation, Ministers, Cabinet, Meeting, CPI, Politics, Controversy,
തിരുവനന്തപുരം: (www.kvartha.com 18.11.2017) സിപിഐയില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കണ്ടെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മഈലിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പന്ന്യന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ചാനലുകള്‍ക്കു നല്‍കിയ അഭിമുഖങ്ങള്‍ക്കിടെയാണ് മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണത്തിനെതിരെ എതിര്‍പ്പറിയിച്ച് ഇസ്മഈല്‍ രംഗത്തെത്തിയത്. സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചതെന്നും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡിന് താന്‍ എംപിയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചത് പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടു തന്നെയാണെന്നും ഇസ്മഈല്‍ പറഞ്ഞിരുന്നു.

Pannyan Raveendran about Thomas Chandy's issues, Thiruvananthapuram, News, Resignation, Ministers, Cabinet, Meeting, CPI, Politics, Controversy

എന്നാല്‍ ഇസ്മഈലിന്റെ നിലപാടിനെ തള്ളി പരസ്യമായി പാര്‍ട്ടി നേതൃത്വം രംഗത്തു വന്നിരുന്നു. ഇസ്മഈലിന് സംഘടനാ രീതികളിലുള്ള അറിവില്ലായ്മയാകാം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്കു കാരണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നതിനിടെയാണ് മഞ്ഞുരുക്കാന്‍ മുതിര്‍ന്ന നേതാവുകൂടിയായ പന്ന്യന്‍ രംഗത്തെത്തിയത്.

Also Read:
സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pannyan Raveendran about Thomas Chandy's issues, Thiruvananthapuram, News, Resignation, Ministers, Cabinet, Meeting, CPI, Politics, Controversy.