Follow KVARTHA on Google news Follow Us!
ad

മസാജ് ചെയ്തുതരാമെന്ന് പറഞ്ഞ് യുവതി ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു; തിരുമ്മല്‍ സ്വപ്നം കണ്ട് മുറിയില്‍ കയറിയ 34 കാരന് കിട്ടിയത് എട്ടിന്റെ പണി

മസാജ് ചെയ്യാനൊന്നും പറഞ്ഞ് വാട്ട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുകയും A Nigerian woman is standing trial after she and her friends had allegedly gone on a shopping spree
ദുബൈ: (www.kvartha.com 24.11.2017) മസാജ് ചെയ്യാനെന്ന് പറഞ്ഞ് വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്യുകയും തുടര്‍ന്ന് തിരുമ്മല്‍ സ്വപ്നം കണ്ട് അവരുടെ ഫ്‌ളാറ്റില്‍ പോകുകയും ചെയ്ത 34 കാരന് എട്ടിന്റെ പണി കിട്ടി. മുറിയില്‍ ബന്ധനസ്ഥനാക്കിയ യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം 1,63,790 ദിര്‍ഹം ക്രെഡിറ്റ് കാര്‍ഡ് വഴിയും 15,000 ദിര്‍ഹം പണമായും മോഷ്ടിച്ചു. ഇയാളുടെ പരാതിയെ തുടര്‍ന്ന് നൈജീരിയ സ്വദേശിനിയായ 35 കാരിയും സുഹൃത്തുക്കളും കോടതിയില്‍ വിചാരണ നേരിടുകയാണ്.


ഓഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മസാജ് ചെയ്യാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണവും മറ്റും മോഷ്ടിക്കലാണ് ഇവരുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. മുറിയില്‍ പ്രവേശിച്ച തന്നെ കെട്ടിയിട്ടു മര്‍ദിക്കുകയും ഇരുമ്പ് വടി കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവ് കോടതിയില്‍ പറഞ്ഞു.

അതേസമയം താന്‍ കവര്‍ച്ച ചെയ്തില്ലെന്ന് യുവതി പറഞ്ഞു. താന്‍ സന്ദര്‍ശക വിസയില്‍ വന്നതാണെന്നും അഞ്ചുദിവസം കൂടിയേ രാജ്യത്തു ഉണ്ടാകൂ എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ യുവതി പരാതിക്കാരന് ലൊക്കേഷന്‍ അയച്ചു കൊടുത്തതായി ബോധ്യമായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.


Summary: A Nigerian woman is standing trial after she and her friends had allegedly gone on a shopping spree worth more than Dh 163,790 with a stolen credit card.The Court of First Instance heard the 35-year-old Nigerian woman beat, along with other runaway accomplices,