Follow KVARTHA on Google news Follow Us!
ad

'പിണറായി വിജയന്‍ ഇരട്ട ചങ്കനൊന്നുമല്ല, വെറും ഓട്ടമുക്കാലാണെന്നേ..'

പിണറായി വിജയന്‍ ഇരട്ട ചങ്കനല്ല, വെറും ഓട്ടമുക്കാലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേKerala, Thiruvananthapuram, News, Pinarayi vijayan, Politics, K. Surendran, BJP, CPM, K Surendran against Pinarayi on Thomas Chandy issue
തിരുവനന്തപുരം: (www.kvartha.com 14.11.2017) പിണറായി വിജയന്‍ ഇരട്ട ചങ്കനല്ല, വെറും ഓട്ടമുക്കാലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് കിട്ടിയ അടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Kummanam gets stronger in party K Surendran sidelined, Thiruvananthapuram, News, Corruption, BJP, Politics, Criticism, Kerala


ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടത്.

നാണവും മാനവുമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നും പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, Thiruvananthapuram, News, Pinarayi vijayan, Politics, K. Surendran, BJP, CPM, K Surendran against Pinarayi on Thomas Chandy issue