Follow KVARTHA on Google news Follow Us!
ad

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ഹര്‍ത്താല്‍; വിശദീകരണം ആവശ്യപ്പെട്ട് ചെന്നിത്തലയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 16ന് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ Kochi, Kerala, News, Harthal, Ramesh Chennithala, High Court, Notice, Hartal: Chennithala should explain, says HC.
കൊച്ചി: (www.kvartha.com 12.10.2017) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 16ന് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ത്താലിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭയവും ആശങ്കയും ഉണ്ടെന്ന് പറഞ്ഞ കോടതി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരുന്ന ഹര്‍ത്താലുകള്‍ കാരണമുണ്ടാകുന്ന ഭയാശങ്കകള്‍ അകറ്റാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്ന് വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്.

Kochi, Kerala, News, Harthal, Ramesh Chennithala, High Court, Notice,  Hartal: Chennithala should explain, says HC.

ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറത്തിറക്കിയിട്ടുണ്ട്. അവ മാധ്യമങ്ങള്‍ വഴി ജനങ്ങളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Harthal, Ramesh Chennithala, High Court, Notice,  Hartal: Chennithala should explain, says HC.