Follow KVARTHA on Google news Follow Us!
ad

സരിതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച യുവതി പൊട്ടിക്കരഞ്ഞ് ഫേസ്ബുക്ക് ലൈവില്‍

സോളാര്‍ കേസിലെ പ്രതി സരിത നായരെ ഫേസ്ബുക്ക് വീഡിയോയിലൂടെ രൂക്ഷമായി വിമര്‍ശിച്ച യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലെത്തി. ദീപയെന്ന Thiruvananthapuram, Kerala, Facebook, Social Network, Trending, News, Video, Deepa
തിരുവനന്തപുരം: (www.kvartha.com 16.10.2017) സോളാര്‍ കേസിലെ പ്രതി സരിത നായരെ ഫേസ്ബുക്ക് വീഡിയോയിലൂടെ രൂക്ഷമായി വിമര്‍ശിച്ച യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലെത്തി. ദീപയെന്ന സീരിയല്‍ നടിയാണ് സരിതയ്‌ക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തുവന്നത്.


തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഐഡി ചൂണ്ടിക്കാട്ടിയാണ് അപവാദ പ്രചരണം നടത്തുന്നത്. അതേസമയം സരിതയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നില്ലെന്നും ദീപ പറഞ്ഞു. എല്ലാവരും പ്രതികരിക്കുന്നത് പോലെയാണ് താനും പ്രതികരിച്ചത്. അല്ലാതെ വൈറലായി പ്രശസ്തി നേടണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. പറയുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ മാറ്റിപ്പറയുന്ന ഒരു സ്ത്രീയെ വിമര്‍ശിച്ചതിനാണോ തന്നെ ഇത്രയും മ്ലേച്ഛമായ രീതിയില്‍ വിമര്‍ശിക്കുന്നതെന്നും ദീപ ചോദിക്കുന്നു.

മലയാളി സ്ത്രീകള്‍ക്ക് സരിത അപമാനമാണെന്നും പീഡിപ്പിച്ചവരുടെ ലിസ്റ്റുമായി പട്ടുസാരി ചുറ്റിയും ലിപ്സ്റ്റിക് ഇട്ടും ചാനലുകള്‍ കയറിയിറങ്ങുന്നുവെന്നുമാണ് ദീപയും സുഹൃത്തും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വിമര്‍ശിച്ചത്. ഇത് ഒട്ടുമിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. വീഡിയോ വൈറലായതോടെയാണ് ദീപയ്ക്കും സുഹൃത്തിനുമെതിരെ പ്രചരണം തുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Facebook, Social Network, Trending, News, Video, Deepa.