Follow KVARTHA on Google news Follow Us!
ad

ദേശീയതലത്തില്‍ കോണ്‍ഗ്രസിനോട് യോജിക്കുന്നതില്‍ തെറ്റില്ല; യെച്ചൂരിക്ക് പിന്നാലെ പിന്തുണയുമായി വി എസും

ദേശീയതലത്തില്‍ കോണ്‍ഗ്രസിനോട് യോജിക്കുന്നതില്‍ തെറ്റില്ലെന്ന് കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ വി എസ്National, New Delhi, CPI(M), Congress, Sitharam Yechoori, V.S Achuthanandan, Front, Bengal, Prakash Karat, Fascist Challenge
ന്യൂഡല്‍ഹി: (www.kvartha.com 15.10.2017) ദേശീയതലത്തില്‍ കോണ്‍ഗ്രസിനോട് യോജിക്കുന്നതില്‍ തെറ്റില്ലെന്ന് കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ വി എസ് അച്യുതാനന്ദന്‍. ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുള്ള വിശാല മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദത്തിന് പിന്തുണ നല്‍കുന്നതാണ് വി എസിന്റെ പ്രസ്താവന.

ഫാസിസ്റ്റ് ഭീഷണി നേരിടുന്നതിന് മതേതര ബദലാകാമെന്നാണ് വിഎസിന്റെ നിലപാട്. പാര്‍ട്ടി കാലാനുസൃതമായി മാറണമെന്നും ഭരണമുള്ള സ്ഥലങ്ങളില്‍ വ്യതിയാനങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും വി എസ് പറഞ്ഞെന്നാണ് വിവരം. ഹൈദരാബാദില്‍ അടുത്ത ഏപ്രിലില്‍ നടക്കുന്ന 22ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാനാണ് നിര്‍ണായക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

National, New Delhi, CPI(M), Congress, Sitharam Yechoori, V.S Achuthanandan, Front, Bengal, Prakash Karat, Fascist Challenge


കഴിഞ്ഞ ദിവസത്തെ കമ്മിറ്റിയില്‍ ഭൂരിപക്ഷം നേതാക്കളും യെച്ചൂരിയുടെ നിലപാടിനോട് വിയോജിച്ചപ്പോള്‍, ചര്‍ച്ചയില്‍ പങ്കെടുത്ത തോമസ് ഐസക് ബംഗാളിലെ സാഹചര്യം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരള ഘടകത്തില്‍ വി എസ് അച്യുതാനന്ദന്‍ ഒഴികെയുള്ളവരും കോണ്‍ഗ്രസ് സഖ്യത്തിനെതിരാണ്.

ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഹകരിക്കണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനോട് ബംഗാള്‍ ഘടകം യോജിച്ചെങ്കിലും പ്രകാശ് കാരാട്ട് പക്ഷം എതിര്‍ക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യമോ മുന്നണി ബന്ധമോ പറ്റില്ലെന്ന് അവര്‍ വ്യക്തമാക്കി. യെച്ചൂരിയുടെ നിലപാടിനെ തള്ളിയാണ് നേരത്തേ പി ബി കരട് പ്രമേയം തയ്യാറാക്കിയത്. ഒന്‍പത് പേര്‍ എതിര്‍ത്തപ്പോള്‍ അഞ്ചു പേര്‍ മാത്രമാണ് അനുകൂലിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, CPI(M), Congress, Sitharam Yechoori, V.S Achuthanandan, Front, Bengal, Prakash Karat, Fascist Challenge