Follow KVARTHA on Google news Follow Us!
ad

സാമൂഹിക സേവനം വഴി വയനാട് വികസിച്ചോ? പഠിക്കാന്‍ സംഘമെത്തി

സന്നദ്ധ സംഘടനകളുടെയും സര്‍ക്കാരിന്റെയും ദീര്‍ഘനാളത്തെ ശ്രമഫലമായി വയനാടിന്റെ സാമൂഹ്യ News, Wayanad, Kerala, Inauguration, Program officer, Social development, Nabard, Visit.
മാനന്തവാടി:(www.kvartha.com 20/09/2017) സന്നദ്ധ സംഘടനകളുടെയും സര്‍ക്കാരിന്റെയും ദീര്‍ഘനാളത്തെ ശ്രമഫലമായി വയനാടിന്റെ സാമൂഹ്യ മേഖലയിലുണ്ടായ വികസനവും മുന്നേറ്റവും പഠിക്കാന്‍ സംസ്ഥാനത്തെ സാമൂഹ്യ പ്രവര്‍ത്തക സംഘം വയനാട്ടിലെത്തി. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ മുപ്പതംഗ സംഘമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയത്.

മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.

News, Wayanad, Kerala, Inauguration, Program officer, Social development, Nabard, Visit, Wayanad developed through social service?  group arrived to study.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും കേരളത്തിലെ പ്രധാന നിര്‍വ്വഹണ ഏജന്‍സിയാണ് ഡബ്ല്യൂ എസ് എസ് എസ്  ജൈവ കാര്‍ഷിക മുന്നേറ്റം, ആദിവാസി പിന്നോക്ക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ തുടങ്ങി വിവിധ കാര്യങ്ങളില്‍ രാജ്യത്ത് തന്നെ ഡബ്ല്യൂ എസ് എസ് എസ് ഒരു മാതൃകയാണ്.

സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത സോഷ്യല്‍ സര്‍വ്വീസ് വിഭാഗം കോഡിനേറ്റര്‍ ഫാ: പോള്‍ കൂട്ടാല അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പള്ളില്‍, പ്രോഗ്രാം ഓഫീസര്‍ പി എ ജോസ്, ഇ ജെ ജോസ്, ജോബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. വയനാട്ടിലെ ജൈവ ഉല്പന്ന സംസ്‌കരണ കേന്ദ്രമായ ബയോവിന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും സംഘം സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanad, Kerala, Inauguration, Program officer, Social development, Nabard, Visit, Wayanad developed through social service?  group arrived to study.