Follow KVARTHA on Google news Follow Us!
ad

കൊതുകുകളെ ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കണമെന്ന് ഹര്‍ജിക്കാരന്‍; ദൈവത്തിന് മാത്രമേ അതിന് സാധിക്കൂവെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) ലോകത്തിലെ ഏറ്റവും മാരകമായ ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംNational, SC
ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) ലോകത്തിലെ ഏറ്റവും മാരകമായ ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കൊതുകുകളെ തുരത്താന്‍ ദൈവത്തിന് മാത്രേ കഴിയൂവെന്ന് പരാതിക്കാരനോട് കോടതി.

ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞങ്ങളോട് ചെയ്യാന്‍ പറയരുതെന്നും കോടതി. ധനേഷ് ലെഷ്ധന്‍ എന്നയാളാണ് രസകരമായ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

കൊതുക് ഇതുവരെ 725,000 പേരെ കൊന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ദ്ധരും കൊതുകുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി നിരവധി പരീക്ഷണങ്ങള്‍ നടത്തിവരുന്നു. എന്നാല്‍ ഇതുവരെ ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ ഇവര്‍ക്കായിട്ടില്ല.

National, SC

ഓരോ വീട്ടിലും കയറിചെന്ന് ഇവിടെയുള്ള കൊതുകിനെ ഓടിക്കാന്‍ പറയാനാകില്ല. ദൈവം ചെയ്യുന്ന കാര്യം ഞങ്ങളോട് ചെയ്യാനാണിപ്പോള്‍ നിങ്ങള്‍ പറയുന്നത്. അത് ദൈവത്തിന് മാത്രേ കഴിയൂ- കോടതി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: There are some things that the Supreme Court too cannot get done. The country's top court came across one such prayer on Friday and readily accepted that it was beyond them to help the petitioner. He wanted the court to force the authorities to "abolish" world's most lethal creature from India: Mosquitoes.

Keywords: National, SC