Follow KVARTHA on Google news Follow Us!
ad

ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ അറ്റന്‍ഡര്‍മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ യൂണിഫോം അലവന്‍സ്

ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള ആശുപത്രി അറ്റന്‍ഡര്‍മാര്‍ക്ക് യൂണിഫോം അലവന്‍സ് അനുവദിച്ച് ഉത്തരവായി. 2017 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല Thiruvananthapuram, Kerala, Insurance, Government, Uniform, Allowance
തിരുവനന്തപുരം: (www.kvartha.com 25.07.2017) ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള ആശുപത്രി അറ്റന്‍ഡര്‍മാര്‍ക്ക് യൂണിഫോം അലവന്‍സ് അനുവദിച്ച് ഉത്തരവായി. 2017 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രതിവര്‍ഷം 2000 രൂപയാണ് യൂണിഫോം അലവന്‍സായി അനുവദിച്ചിരിക്കുന്നത്.



2014 ജൂലൈ ഒന്ന് പ്രാബല്യത്തോടെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേതനബത്ത പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് 2016 ജനുവരി 20 ന് മുന്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് (പി) നം.7/2016 ,ധന.തീയതി അനുസരിച്ച് ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കേണ്ട വിവിധ തസ്തികകളിലെ ജീവനക്കാര്‍ക്ക് വ്യത്യസ്ത നിരക്കുകളില്‍ യൂണിഫോം അലവന്‍സ് അനുവദിച്ചിരുന്നു. ഇതു പ്രകാരം ഇറക്കിയ ഉത്തരവില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള ആശുപത്രി അറ്റന്‍ഡര്‍മാരില്‍ ലബോറട്ടറികള്‍, എക്‌സ് റേ യൂണിറ്റുകള്‍, മുളങ്കുന്നത്തുകാവിലെ നെഞ്ചുരോഗ ചികിത്സാ സാനിറ്റോറിയം, വി ഡി സെക്ഷനുകള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കിയിരുന്നവര്‍ക്ക് മാത്രമായി പ്രതിവര്‍ഷം 2000 രൂപ യൂണിഫോം അലവന്‍സ് നിജപ്പെടുത്തുകയായിരുന്നു.

പത്താം ശമ്പള പരിഷ്‌ക്കരണത്തിന് മുന്‍പ് തന്റെ വകുപ്പിന് കീഴിലുള്ള മുഴുവന്‍ ആശുപത്രി അറ്റന്‍ഡര്‍മാര്‍ക്കും ഡ്യൂട്ടി സമയത്ത് യൂണിഫോം നിര്‍ബന്ധമായിരുന്നതായും 2011 ഫെബ്രുവരി 26ലെ (പി)നം.85/2011 ,ധന.സര്‍ക്കാര്‍ ഉത്തരവിലെ പ്രത്യേക വ്യവസ്ഥയിലെ പാരഗ്രാഫ് 22 പ്രകാരം യൂണിഫോം അലവന്‍സ് അനുവദിച്ചിരുന്നതായി ഇന്‍ഷ്വറന്‍സ് വകുപ്പു ഡയറക്ടര്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

കൃത്യനിര്‍വഹണ സമയത്ത് മുഴുവന്‍ ആശുപത്രി അറ്റന്‍ഡര്‍മാരും യൂണിഫോം ധരിക്കുന്നത് നിര്‍ബന്ധമാണ്. എന്നാല്‍ 2016 ജനുവരി 20ലെ സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന മൂലം ഇത് നടപ്പാക്കാനോ അലവന്‍സ് നല്‍കാനോ സാധിക്കുന്നില്ലെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പു ഡയറക്ടര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി.

ഇതു പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള എല്ലാ ആശുപത്രി അറ്റന്‍ഡര്‍മാര്‍ക്കും 2017 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രതിവര്‍ഷം 2000 രൂപ യൂണിഫോം അലവന്‍സ് അനുവദിച്ച് 2017 ജൂണ്‍ 28ന് സര്‍ക്കാര്‍ ധന വകുപ്പിന്റെ (ജി.ഓ(എം.എസ്)നം.313/2017/(66) ധനവകുപ്പ്)അനോമലി റക്റ്റിഫിക്കേഷന്‍ സെല്‍ വഴി ഉത്തരവിറക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Insurance, Government, Uniform, Allowance.