Follow KVARTHA on Google news Follow Us!
ad

ഖനന നിയമം മാറ്റി, പൂട്ടിപ്പോയ രണ്ടായിരത്തിലധികം ക്വാറികള്‍ തുറക്കും; നടക്കുന്നത് വന്‍ അഴിമതി

സംസ്ഥാനത്ത് പൂട്ടിപ്പോയ രണ്ടായിരത്തിലധികം ക്വാറികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നു. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭ Kerala, Thiruvananthapuram, News, Corruption, Kerala eases distance norm for quarries
തിരുവനന്തപുരം: (www.kvartha.com 23.06.2017) സംസ്ഥാനത്ത് പൂട്ടിപ്പോയ രണ്ടായിരത്തിലധികം ക്വാറികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നു. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. ഇതു വന്‍ അഴിമതിയാണെന്ന ആരോപണം സജീവമാണ്. പൊതുസ്ഥലങ്ങളില്‍നിന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി 50 മീറ്ററായി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത് ഇതിലേക്കാണ് വഴിവക്കുന്നത്.

ഇവിടേയും ക്വാറികള്‍ തുടരാമന്നെ അവസ്ഥയുണ്ടാകും. ഇതിലൂടെ ക്വാറി മാഫിയയെ ഒപ്പം നിര്‍ത്തി വന്‍ കൊള്ളലാഭം ഉണ്ടാക്കുകയെന്നതാണ് ഇതിനു പിന്നില്‍. ചെറുകിടധാതുക്കളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ചുള്ള ചട്ടങ്ങളിലാണ് ഭേദഗതി. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍നിന്ന് ക്വാറിയിലേക്കുള്ള ദൂരം 50 മീറ്റര്‍ ആയിരുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 100 മീറ്റര്‍ ആക്കിയിരുന്നു. ഇതേ ത്തുടര്‍ന്ന് രണ്ടായിരത്തിലധികം ചെറുകിട ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഈ പ്രശ്നമാണ് ഇടത് സര്‍ക്കാര്‍ തിരുത്തുന്നത്.

ഇത് കേരളത്തിലുടനീളം പ്രതിഷേധങ്ങള്‍ക്കും ഇടനല്‍കും. പൂട്ടിയ ക്വാറിയില്‍ നിന്നുള്ള ഉത്പാദനം നിലച്ചതോടെ നിര്‍മ്മാണസാധനങ്ങളുടെ വില ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് നടപടി പുനഃപരിശോധിക്കാന്‍ വ്യവസായവകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും പൊതുസ്ഥലങ്ങളില്‍നിന്നുള്ള ദൂരപരിധി 50 മീറ്റര്‍ ആയി നിജപ്പെടുത്തി. പാറ പൊട്ടിക്കാനുള്ള അനുമതിയുടെ കാലാവധി മൂന്നുവര്‍ഷമായിരുന്നത് അഞ്ചുവര്‍ഷമായും കൂട്ടി. വന്‍കിട ധാതുക്കളായ ചൈന ക്ലേ, സിലിക്കാസാന്‍ഡ്, ലാറ്ററൈറ്റ് എന്നിവയെ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. ഇവയെ ചെറുകിട ധാതുക്കളായി 2015ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഇവയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍, ഇവയുടെ ഖനനത്തിന് അനുമതി നല്‍കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Corruption, Kerala eases distance norm for quarries