Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകൾ വൈകുമെന്നു അധികൃതർ

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. മെറ്റല്‍ കൊണ്ടുപോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്പെഷല്‍ ബാസ്കൽ ഗുഡ്‌സ് ട്രെയിൻ പെരിനാട് സ്റ്റേഷനില്‍ മെറ്റല്‍ ഇറക്കിയ ശേഷം മടങ്ങിവരുന്ന വഴിയാണ് പാളം തെറ്റിയത്. യാര്‍ഡിലേക്കുള്ള ട്രാക്കില്‍ വെച്ച് രാവിലെ നാലു മണിയോടെയായിരുന്നു സംഭവം. Kerala, Kollam, Train Accident, Train, Passengers, Netravathi Express, News, Metal, Derailed, Delay, Railway Track
കൊല്ലം: (www.kvartha.com 29.06.2017) കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. മെറ്റല്‍ കൊണ്ടുപോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്പെഷല്‍ ബാസ്കൽ ഗുഡ്‌സ് ട്രെയിൻ പെരിനാട് സ്റ്റേഷനില്‍ മെറ്റല്‍ ഇറക്കിയ ശേഷം മടങ്ങിവരുന്ന വഴിയാണ് പാളം തെറ്റിയത്. യാര്‍ഡിലേക്കുള്ള ട്രാക്കില്‍ വെച്ച് രാവിലെ നാലു മണിയോടെയായിരുന്നു സംഭവം.

പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ കൊല്ലത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, കായംകുളം ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ബോഗികള്‍ മാറ്റി ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ റെയില്‍വേ അധികൃതർ ശ്രമം തുടങ്ങിക്കഴിഞ്ഞു. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് വേഗത കുറച്ചാണ് ട്രെയിന്‍ കടന്നുപോകുന്നത്.
 
Kerala, Kollam, Train Accident, Train, Passengers, Netravathi Express, News, Metal, Derailed, Delay, Railway Track

മംഗലാരപുരത്തേക്കുള്ള നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ്, തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്, പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകൾ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ക്കകം സുഗമമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊല്ലം-തിരുവനന്തപുരം പാതയില്‍ സര്‍വ്വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കാനും സാദ്ധ്യതയുണ്ട്.

Summary: A goods train carrying metals derailed at Kollam Railway station on Thursday. The train derailed while returning after unloading metals at Perinad station. As there were no damages to the four tracks used by passenger trains, rail traffic was not seriously affected.

Keywords: Kerala, Kollam, Train Accident, Train, Passengers, Netravathi Express, News, Metal, Derailed, Delay, Railway Track