Follow KVARTHA on Google news Follow Us!
ad

ദ്രാവിഡിനെ ഇന്ത്യൻ കോച്ചാക്കണമെന്ന് പോണ്ടിംഗ്

ദ്രാവിഡിനെ ഇന്ത്യൻ കോച്ചാക്കണമെന്ന് പോണ്ടിംഗ് Rahul Dravid one of the best candidates to coach India, says Ricky Ponting
മെൽബൺ: (www.kvartha.com 28.05.2017) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിക്കണമെന്ന് റിക്കി പോണ്ടിംഗ്. ഇന്ത്യക്ക് കിട്ടാവുന്ന ഏറ്റവും മികച്ച പരിശീലകൻ ദ്രാവിഡ് ആയിരിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേയ്ക്ക് ബി സി സി ഐ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെയാണ് ദ്രാവിഡിനെ പിന്തുണച്ച് പോണ്ടിംഗ് രംഗത്തെത്തിയത്.

വിദേശ പരിശീലകനെയാണോ, സ്വദേശി പരിശീലകനെയാണോ ബി സി സി ഐ ഇന്ത്യന്‍ ടീമിന് അന്വേഷിക്കുന്നത് എന്നറിയില്ല. രണ്ടായാലും ദ്രാവിഡിനോളം മികച്ച വ്യക്തിയെ ഇന്ത്യക്ക് കിട്ടില്ല. കോച്ചാവാൻ ദ്രാവിഡിന് താല്‍പ്പര്യമുണ്ടെങ്കില്‍ ബി സി സി ഐ മറ്റൊരാളെ പരിഗണിക്കരുത്. ക്രിക്കറ്റിനെക്കുറിച്ച് ആഴത്തിൽ അറിയുന്ന വ്യക്തിയാണ് ദ്രാവിഡ്. ദ്രാവിഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പോണ്ടിംഗ്.

ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായ ദ്രാവിഡ് നിരവധി യുവതാരങ്ങളെ വളര്‍ത്തിയെടുത്തുകഴിഞ്ഞു. സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ശ്രേയസ്സ് അയ്യര്‍ തുടങ്ങിയവരെല്ലാം ദ്രാവിഡിന്‍റെ കണ്ടെത്തലുകളാണ്. ഐ പി എല്ലിൽ ഡൽഹി ടീമിനെ കൈകാര്യം ചെയ്ത രീതിമാത്രം മതി ദ്രാവിഡിന്‍റെ രീതി മനസ്സിലാക്കാനെന്നും പോണ്ടിംഗ് വിശദീകരിക്കുന്നു.

ബി സി സി ഐയുടെ മനസ്സിലും ദ്രാവിഡിന്‍റെ പേരാണുള്ളത്. ഇതിനാലാണ് മികച്ച റെക്കോർഡുണ്ടായിട്ടും അനിൽ കുംബ്ലെയുടെ കാലാവധി നീട്ടാതെ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചത്. കുംബ്ലെയുടെ നടപടികിളിൽ ബി സി സി ഐ അതൃപ്തരാണ്. ഐ സി സിയുമായി ഉടക്കിനിൽക്കുന്ന ബി സി സി ഐ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനത്തിലായിരുന്നു. എന്നാൽ ടീം ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കണമെന്ന് കുംബ്ലെ പരസ്യ നിലപാടെടുത്തു. അപ്പോൾ തന്നെ ബി സി സി ഐ കുംബ്ലെയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുംബ്ലെ കളിക്കാരുടെയും പരിശീലകരുടയെും പ്രതിഫലം ഉയർത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതൊക്കെയാണ് കുംബ്ലെയെ ബി സി സി ഐയിൽ അനഭിമിതനാക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക. കുംബ്ലെയ്ക്ക് വീണ്ടും അപേക്ഷ നൽകാമെന്നാണ് ബി സി സി ഐ വ്യക്തമാക്കിയിട്ടുണ്ട്. ദ്രാവിഡ് പരിശീലകനായി അപേക്ഷ നൽകിയിട്ടില്ലെങ്കിൽ സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുംബ്ലെയെ മാറ്റാൻ തയ്യാറായേക്കില്ല.

SUMMARY: Indian Cricket team is looking for a new coach and the most promising candidate till now we can say is Anil Kumble without a doubt. After achieving success in back to back Test series, establishing several records, Kumble will be the first choice while deciding the coach.