Follow KVARTHA on Google news Follow Us!
ad

ഷാജഹാന്റെ പുതിയ മുന്നേറ്റത്തിന് കോഴിക്കോട്ട് തുടക്കമാകും; ഒരുങ്ങുന്നത് വന്‍ സ്വീകരണം

ദുരൂഹസാഹചര്യത്തില്‍ മരിച്ച എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ്Thiruvananthapuram, Student, Arrest, Kozhikode, Jail, Press meet, Remanded, Chief Minister, Pinarayi vijayan, News, Kerala,
തിരുവനന്തപുരം: (www.kvartha.com 22.04.2017) ദുരൂഹസാഹചര്യത്തില്‍ മരിച്ച എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെയും മറ്റും സമരത്തിന് പിന്തുണ നല്‍കാനെത്തി അറസ്റ്റിലായ കെ എം ഷാജഹാന്‍ കോഴിക്കോട്ടു നിന്ന് പുതിയ മുന്നേറ്റത്തിനു തുടക്കം കുറിക്കുന്നു. ഒരാഴ്ച റിമാന്‍ഡില്‍ ജയിലിലായിരുന്ന ഷാജഹാന്‍ പുറത്തിറങ്ങിയ ശേഷം തലസ്ഥാനത്ത് സാമൂഹിക പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയെങ്കിലും വിപുലമായ സ്വീകരണ സമ്മേളനങ്ങളൊന്നും ഇതുവരെ നടന്നിരുന്നില്ല.

വാര്‍ത്താ പ്രാധാന്യം ഉണ്ടായിട്ടുകൂടി ഷാജഹാന്‍ വാര്‍ത്താ സമ്മേളനം നടത്തിയുമില്ല. എന്നാല്‍ ഏപ്രില്‍ 28ന് കോഴിക്കോട്ട് നടക്കുന്ന സ്വീകരണ സമ്മേളനം ഇതിനെല്ലാം പരിഹാരമാകും എന്നാണ് സൂചന. സബര്‍മതി എന്ന സാമൂഹിക സംഘടനയുടെ നേതൃത്വത്തിലാണ് ഷാജഹാന് സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനും തന്നോട് പകയും വിരോധവുമുണ്ടാകാന്‍ ഇടയായതിനേക്കുറിച്ച് അവിടെ ഷാജഹാന്‍ വിശദമായി സംസാരിക്കും. മാത്രമല്ല, പുതുതായി രൂപംകൊള്ളാന്‍ പോകുന്ന പൗരാവകാശ പ്രസ്ഥാനത്തേക്കുറിച്ചുള്ള പ്രഖ്യാപനവും അവിടെ ഉണ്ടാകും എന്നാണ് സൂചന.



ഇടത് വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ ഉള്‍പ്പെടെ ഭരണത്തിന്റെ ഭാഗമാവുകയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമൂഹിക അനീതികള്‍ക്കെതിരേയും പ്രവര്‍ത്തിക്കുന്ന പല സംഘടനകളും ഏതെങ്കിലും സാമുദായിക സംഘടനയുടെ ഭാഗമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ മതേതര, മനുഷ്യാവകാശ പ്രസ്ഥാനത്തിന് പ്രസക്തിയുണ്ട് എന്നാണ് സംഘാടകര്‍ കരുതുന്നത്. കേരളത്തില്‍ പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇത്തരം ചെറു ഗ്രൂപ്പുകളെയെല്ലാം ചേര്‍ത്ത് ഷാജഹാനെ മുന്നില്‍ നിര്‍ത്തി പുതിയ പൗരാവകാശ പ്രസ്ഥാനം രൂപീകരിക്കാനുള്ള നീക്കത്തെക്കുറിച്ച് കെവാര്‍ത്ത നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 K M Shajahan's new movement will be started from Kozhikode, Thiruvananthapuram, Student, Arrest, Kozhikode, Jail, Press meet, Remanded, Chief Minister, Pinarayi vijayan, News, Kerala.

2001ല്‍ വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെയും സാമൂഹിക പ്രതിബദ്ധതയുള്ള ഗ്രൂപ്പുകളെ വി എസുമായി അടുപ്പിച്ച് പരിസ്ഥിതി, സ്ത്രീപക്ഷ ജാഗ്രതയിലൂന്നിയ ഇടപെടലുകളില്‍ ഈ ഗ്രൂപ്പുകള്‍ വി എസിനെ സഹായിക്കുകയും അവര്‍ പലപ്പോഴായി ഉന്നയിച്ചിരുന്ന അത്തരം പ്രശ്‌നങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ആധികാരികതയോടെ വി എസ് ഏറ്റെടുത്ത് വന്‍ തരംഗമാക്കി മാറ്റുകയും ചെയ്തു. മതികെട്ടാന്‍ മല കൈയേറ്റത്തിനെതിരായ ഇടപെടല്‍ മുതല്‍ വിവിധ സ്ത്രീപീഡന കേസുകളിലെ ഇരകള്‍ക്കു വേണ്ടിയുള്ള ഇടപെടലുകള്‍ വരെ നീണ്ട അതില്‍ ഷാജഹാന്‍ വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍ വി എസിനു വേണ്ടി പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് ഷാജഹാനെ സിപിഎം പുറത്താക്കിയത്.

മഹിജയുടെ സമരത്തിന്റെ പേരില്‍ ജയിലിലായപ്പോള്‍ സി ഡിറ്റിലെ ജോലിയില്‍ നിന്നും ഷാജഹാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനും അറസ്റ്റിനും എതിരായ നിയമപോരാട്ടത്തിലേക്കു മാത്രമായി ചുരുങ്ങാതെ വിപുലമായ ഇടപെടലുകള്‍ക്കാണ് കോഴിക്കോട് സമ്മേളനം കളമൊരുക്കുക.

Also Read:
മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: K M Shajahan's new movement will be started from Kozhikode, Thiruvananthapuram, Student, Arrest, Kozhikode, Jail, Press meet, Remanded, Chief Minister, Pinarayi vijayan, News, Kerala.