Follow KVARTHA on Google news Follow Us!
ad

സാമ്പാറിൽ എലി, പരാതി പറഞ്ഞപ്പോൾ അത് ചെറുതല്ലേയെന്ന് മേയറുടെ മറുപടി

സാമ്പാറിൽ എലി. ശ്രീ രാം മന്ദിറിന്റെ ശുചീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് പൗരകർമികാസിന് It was a tiring day for them, cleaning the garbage-filled streets of Sri Ram Mandir ward. When it was
ബംഗളൂരു: (www.kvartha.com 27.04.2017) സാമ്പാറിൽ എലിയെ കണ്ടെത്തി. ശ്രീ രാം മന്ദിറിന്റെ ശുചീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് പൗരകർമികാസിന് നൽകിയ ഭക്ഷണത്തിലാണ് എലിയെ കണ്ടത്. ഇത് സംബന്ധിച്ച് മേയറോട് പരാതി പറഞ്ഞപ്പോൾ വിഷയത്തെ നിസാരവൽക്കരിച്ചെന്ന് പ്രവർത്തകർ ആരോപിച്ചു. 'അത് ഒരു ചെറിയ എലി അല്ലെ' എന്നായിരുന്നു മേയറുടെ മറുപടി. ചൊവ്വാഴ്ചയായിരുന്നു സംഭവം.

പ്രവർത്തകർ പരാതി പറഞ്ഞിരുന്നെന്നും ഇത് സംബന്ധിച്ച് ഉന്നതർക്ക് പരാതി നൽകിയെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് കോർപറേറ്റർ ദീപ നാഗേഷ് പ്രതികരിച്ചു. യോഗത്തിൽ സംസാരിക്കാൻ മേയർ താൽപര്യം കാണിച്ചില്ലെന്നും എലിയുടെ വലിപ്പമാണോ വിഷയമെന്നും ദീപയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം വിഷയം ബ്രിഹത് ബംഗളൂരു മഹാനഗര പാലികേ (ബി ബി എം പി ) കൗൺസിലിൽ വരെ എത്തിയിട്ടുണ്ട്.

പൗരകർമികാസിനുള്ള ഭക്ഷണം ഒരു ചെറിയ മുറിയിലാണ് സൂക്ഷിക്കുന്നത് അവിടെ വെച്ചോ ഭക്ഷണം കൊണ്ട് വരുമ്പോഴോ എലി വീണതാകാമെന്നാണ് മേയർ പറയുന്നത്. ഒരു മാസം മുമ്പും സമാനമായ സംഭാവമുണ്ടായിരുന്നു. മുറിയിൽ സൂക്ഷിച്ചിരുന്ന പാത്രത്തിൽ ചത്ത എലിയെ കണ്ടെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു.

Summary: It was a tiring day for them, cleaning the garbage-filled streets of Sri Ram Mandir ward. When it was time for food on Tuesday noon, the pourakarmikas were greeted with a nauseating sight; a dead rat was floating in the sambar served to them

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)