Follow KVARTHA on Google news Follow Us!
ad

അടിമുടി മാറ്റങ്ങളുമായി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം; ഗൾഫിലേക്കെന്ന പോലെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കും: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം 4.30ന് പുതിയ ടെര്‍മിനലിന്റെയുംKerala, Kochi, Nedumbassery Airport, Pinarayi vijayan, Cochin airport's new terminal to open today
കൊച്ചി: (www.kvartha.com 11.03.2017) നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം 4.30ന് പുതിയ ടെര്‍മിനലിന്റെയും വിമാനത്താവളത്തിലേക്കുള്ള നാലുവരി പാതയുടേയും ഉദ്ഘാടനം നിര്‍വഹിക്കും.

കൊച്ചിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കു ഇതോടെ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് സിയാല്‍ എം.ഡി. വി.ജെ കുര്യന്‍ അറിയിച്ചു.

കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളുമായാണ് ഇനി മുതല്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം യാത്രക്കാരെ സ്വാഗതം ചെയ്യുക. അടുത്ത 20 വര്‍ഷത്തേക്കുള്ള വ്യോമഗതാഗതം ലക്ഷ്യമിട്ടാണ് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധൂനിക സംവിധാനങ്ങളോടെയുള്ള രാജ്യാന്തര ടെര്‍മിനല്‍ പണികഴിപ്പിച്ചിരിക്കുന്നത്.

 Kerala, Kochi, Nedumbassery Airport, Pinarayi vijayan, Cochin airport's new terminal to open today

മസ്‌കറ്റില്‍ നിന്നും വൈകിട്ട് 4.25നു എത്തുന്ന ജെറ്റ് എയര്‍വേസ് ആണ് പുതിയ റണ്‍വെയുടെ പാതയില്‍ ആദ്യം പറന്നിറങ്ങുക. അടുത്ത ബുധനാഴചയോടെ മുഴുവന്‍ രാജ്യാന്ത വിമാനസര്‍വിസുകളും ടെര്‍മിനല്‍ മൂന്നിലേക്കു മാറും. പൂര്‍ണമായം സൗരോര്‍ജ്ജത്തില്‍ തന്നെയാണ് പുതിയ ടെര്‍മിനലും പ്രവര്‍ത്തിക്കുക. കൂടിയ തോതിലുള്ള വൈദ്യുതി ഉല്‍പ്പാദനത്തിനായുള്ള സോളാര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പെട്ടെന്നു ടെര്‍മിനല്‍ മൂന്ന് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുകയില്ല. പോരായ്മകള്‍ പരിഹരിച്ചുകൊണ്ടായിരിക്കും പൂര്‍ണതോതില്‍ സജ്ജമാകുക. ഏകദേശം 10 ദിവസം ആണ് പ്രതീക്ഷിക്കുന്നത്. പുതിയ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായതോടെ ഇനി കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്കുള്ള സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയയക്കു പുറമെ ബ്രിട്ടീഷ് എയര്‍വേസുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഒരു വര്‍ഷത്തേക്കുള്ള സൗജന്യമാണ് വാഗ്ദാനം.

ഇപ്പോഴുള്ള രാജ്യാന്തര ടെര്‍മിനല്‍ ഇതോടെ അഭ്യന്തര ടെര്‍മിനല്‍ ആയി മാറും. വിമാനത്താവളത്തെയും ദേശീയ പാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ നാലുവരി പാതയുടേയും മേല്‍പ്പാലത്തിന്റെയും ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വഹിക്കും.


Keywords: Kerala, Kochi, Nedumbassery Airport, Pinarayi vijayan, Cochin airport's new terminal to open today