Follow KVARTHA on Google news Follow Us!
ad

വിദേശമദ്യശാലയ്‌ക്കെതിരെ പ്രതിഷേധിച്ച ഹൈബി ഈഡനും അനുയായികള്‍ക്കും ജീവനക്കാരുടെ മൂത്രാഭിഷേകം

വൈറ്റിലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേയ്ക്ക് Kochi, Protesters, MLA, Press meet, News, Police, Politics, Kerala,
കൊച്ചി : (www.kvartha.com 23.03.2017) വൈറ്റിലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനു നേരെ ജീവനക്കാരുടെ 'മൂത്രാഭിഷേകം'. എംഎല്‍എയ്ക്കും സമരക്കാര്‍ക്കും നേരെ ജീവനക്കാര്‍ മൂത്രം കുപ്പിയിലാക്കി തളിക്കുകയായിരുന്നു.

ജനവാസ കേന്ദ്രത്തില്‍ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ വ്യാഴാഴ്ച രാവിലെ മുതല്‍ ഉപരോധ സമരം നടന്നു വരികയായിരുന്നു. ജനവാസമുള്ള പ്രദേശത്ത് അംഗന്‍വാടിയുടെ സമീപത്തായി തുടങ്ങാന്‍ പോകുന്ന പുതിയ ഔട്ട്‌ലെറ്റ് മാറ്റണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തുടര്‍ന്ന് ഔട്ട്‌ലെറ്റിനു ഷട്ടറിടാന്‍ സമരക്കാര്‍ തുടങ്ങിയതോടെ ജീവനക്കാര്‍ തടയാനെത്തി. ഇതിനിടെയായിരുന്നു മൂത്രാഭിഷേകം. ഇതോടെ സ്ഥലം സംഘര്‍ഷത്തിന് വഴിമാറി. തുടര്‍ന്ന് പോലീസ് ഇടപെട്ട് സമരക്കാരെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു.  മൂത്രം തളിച്ച ജീവനക്കാരെ പുറത്താക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം വൈറ്റിലയിലെ മദ്യഷോപ്പ് അടിച്ച് തകര്‍ത്ത് ജീവനക്കാരെ മര്‍ദിച്ചവര്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ മെഹബൂബും മാനേജിംഗ് ഡയറക്ടര്‍ ഡോ. രാമനുണ്ണിയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംഭവ സമയത്ത് 12 വനിതാ ജീവനക്കാരും ആറ് പുരുഷ ജീവനക്കാരുമായിരുന്നു കടയിലുണ്ടായിരുന്നത്. അകത്ത് കയറിയ സമരക്കാര്‍ ഒരു കുപ്പി വലിച്ചെറിഞ്ഞു. അതില്‍ നിന്നാണ് മൂത്രത്തിന്റെ ദുര്‍ഗന്ധമുണ്ടായത്. അതില്‍ ജീവനക്കാര്‍ക്ക് ഒരു പങ്കുമില്ല.

Anti-liquor strike: Urine sprinkled on Hibi Eden and others, Kochi, Protesters, MLA, Press meet, News, Police, Politics, Kerala

നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 400 മീറ്റര്‍ അകലെയാണ് പുതിയ ഷോപ്പ് മാറ്റി സ്ഥാപിച്ചത്. തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ്, എക്‌സൈസിന്റെ ലൈസന്‍സ് എന്നിവ കിട്ടിയതിന് ശേഷമാണ് കട മാറ്റി സ്ഥാപിച്ചത്. 1.2 കോടിയുടെ വില്‍പ്പന നടത്തി റെക്കാഡ് സ്ഥാപിച്ചതാണ് വൈറ്റിലയിലെ ഷോപ്പ്. അതിനെ തകര്‍ക്കാനുളള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുളളതെന്നും പുതുതായി സ്ഥലം ചൂണ്ടിക്കാട്ടിയാല്‍ അവിടേക്ക് മാറ്റി സ്ഥാപിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

Also Read:
സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെയും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Anti-liquor strike: Urine sprinkled on Hibi Eden and others, Kochi, Protesters, MLA, Press meet, News, Police, Politics, Kerala.