Follow KVARTHA on Google news Follow Us!
ad

പ്രവാസികള്‍ക്ക് ഇനി ട്വിറ്ററിലൂടെ പരാതി നല്‍കാം; സംവിധാനമൊരുക്കി സുഷമ

ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഇനി ട്വിറ്ററിലൂടെ പരാതി നല്‍കാം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍New Delhi, Complaint, Foreigners, News, National,
ന്യൂഡല്‍ഹി: (www.kvartha.com 16.02.2017) ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഇനി ട്വിറ്ററിലൂടെ പരാതി നല്‍കാം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മന്ത്രി സുഷമ സ്വരാജ് ആണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.

Sushma Swaraj urges stranded Indians to register on MADAD portal, New Delhi, Complaint, Foreigners, News, National

മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആണ് പരാതി നല്‍കേണ്ടത്. മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇതില്‍ നിന്ന് ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട എംബസിക്ക് ട്വീറ്റ് ചെയ്യാനാണ് മന്ത്രി പറയുന്നത്. ഇന്ത്യന്‍ എംബസി നിങ്ങളെ സഹായിക്കുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

വിദേശത്തും കപ്പലുകളിലും മറ്റും ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും സഹായത്തിനായി @ProtectorGenGOI എന്ന ഐഡിയില്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ പരാതിയായി അറിയിക്കുന്നതിന് 2015ലാണ് മദദ് വെബ്‌സൈറ്റ് വിദേശകാര്യമന്ത്രാലയം ആരംഭിച്ചത്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത പരാതിയുടെ പുരോഗതി അപ്പപ്പോള്‍ അറിയാനും ഇതില്‍ സൗകര്യമുണ്ട്. മദദിന്റെ ആപ്പും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Also Read:
എ ടി എം കൗണ്ടറില്‍ കയറിയ ബാങ്ക് ജീവനക്കാരന്‍ കുടുങ്ങി; അഗ്നിശമനസേന രക്ഷകരായി
Keywords: Sushma Swaraj urges stranded Indians to register on MADAD portal, New Delhi, Complaint, Foreigners, News, National.