Follow KVARTHA on Google news Follow Us!
ad

മഞ്ജുവാര്യര്‍ 'ആമി'യാകുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം രംഗത്ത്; വിദ്യബാലന്‍ സ്‌ക്രിപ്റ്റ് വായിച്ച് ഗൂഢലക്ഷ്യം മനസിലാക്കി ഒഴിവാക്കിയ സിനിമ മഞ്ജു ഏറ്റെടുത്തത് ശരിയായില്ലെന്ന് കമന്റുകള്‍, കരിയറിലെ മികച്ച ചിത്രമായിരിക്കും ആമിയെന്ന് പിന്തുണക്കുന്നവര്‍

കമലാ സുരയ്യയുടെ ജീവിത കഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാവുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് വന്നു Manju Warrier, Facebook, Entertainment, Kerala, Kamal, Film, Actress, Trending, Kamala Surayya
കൊച്ചി: (www.kvartha.com 16.02.2017) കമലാ സുരയ്യയുടെ ജീവിത കഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാവുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് വന്നു. മഞ്ജു 'ആമി'യായി സിനിമയില്‍ അഭിനയിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മഞ്ജുവാര്യയുടെ ഫേസ്ബുക്ക് പേജില്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് വന്നു.


മഞ്ജു പ്രധാന കഥാപാത്രമായെത്തുന്ന 'കെയര്‍ ഓഫ് സൈറ ബാനു' എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം കഴിഞ്ഞ ദിവസം മഞ്ജു തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി അപ്‌ഡേറ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. പല കമന്റുകളും മഞ്ജു വാര്യയെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു. വിദ്യബാലന്‍ സ്‌ക്രിപ്റ്റ് വായിച്ച് ഗൂഢലക്ഷ്യം മനസിലാക്കി ഒഴിവാക്കിയ സിനിമ മഞ്ജു ഏറ്റെടുത്തത് ശരിയായില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

ആമി ചെയ്യാതിരിക്കുന്നതല്ലേ മഞ്ജുചേച്ചി നല്ലതു ??? ഒരു ലവ് ജിഹാദ് കഥ കേള്‍ക്കാന്‍ എന്തായാലും മലയാളികള്‍ക്ക് താല്പര്യമില്ല ...... തിലകന്‍ ചേട്ടനെ ഇല്ലാതാക്കിയ സംഘടനക്കുവേണ്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്ത നിങ്ങളെ ഇപ്പോഴും ഇഷ്ടപ്പെടുന്നത് പണ്ട് ചെയ്ത കഥാപാത്രങ്ങള്‍ ഓര്‍ത്തിട്ടാണ് അതില്ലാതാക്കരുത് പ്ലീസ്.

മഞ്ജു ചേച്ചി നിങ്ങളെകൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കില്ല... കന്മദം എല്ലാം നോക്കി വിലയിരുത്തുബോള്‍ വളരെ ബോറാണ് ഇപ്പോഴത്തെ ചേച്ചിയുടെ അഭിനയം.. എന്തായാലും ആശംസകള്‍.

ദയവ് ചെയ്ത് അഭിനയം നിര്‍ത്താമോ കന്മദവും തൂവല്‍ക്കൊട്ടാരവും മതി നിങ്ങളുടെ കഴിവ് മനസ്സിലാക്കാന്‍ ' ആ സിനിമകള്‍ കണ്ട ഒരാള്‍ക്കും നിങ്ങളുടെ ഇപ്പോഴത്തെ അഭിനയം സഹിക്കാന്‍ കഴിയില്ല
അധികാരത്തിന് വേണ്ടി ആരുടെയും കാല് നക്കുന്ന കമലിന്റെ ചിത്രത്തില്‍ ചേച്ചി അഭിനയിക്കരുത് ചേച്ചിയുടെ വില കളയരുത്

എന്നിങ്ങനെ പോകുന്നു വിമര്‍ശകരുടെ കമന്റുകള്‍. എന്നാല്‍ ഭൂരിഭാഗം പേരും മഞ്ജുവാര്യയെ അനുകൂലിച്ചാണ് രംഗത്തുവന്നത്.

എന്തിലും ഏതിലും വര്‍ഗീയത മാത്രം കാണുന്നവര്‍ വഴിനീളെ നടന്ന് കുരക്കട്ടെ. അത്തരക്കാരെ തുപ്തിപ്പെടുത്തി ഒരു സിനിമയും നിര്‍മ്മിക്കാന്‍ കഴിയില്ല. ആമിയായി അഭിനയിച്ച് അവാര്‍ഡുകള്‍ വാരിക്കൂട്ടട്ടെ എന്ന് മുന്‍കൂര്‍ ആശംസകള്‍.
മഞ്ജു എന്ന നടി ആമിയായി കമലിന്റെ ചിത്രത്തില്‍ അഭിനയിക്കും എന്ന് തീരുമാനിച്ചാല്‍
ഒരു പുന്നാരമോനും അത് തടയാനാകില്ല. മോദിക്ക് മുന്നില്‍ വാലാട്ടി നില്‍ക്കുന്ന വിദ്യാ ബാലന്‍ അല്ല മഞ്ജു വാര്യര്‍....!
വിദ്യാബാലന്‍ ആമിയില്‍ അഭിനയിക്കുന്നു.. എന്നതിനേക്കാള്‍... നൂറിരട്ടി സന്തോഷമാണ് മഞ്ജുവാര്യര്‍ ഇതില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍..... മലയാളത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു നടി വേറെയുണ്ടാവില്ല... എന്റെ അഭിപ്രായത്തില്‍.
ഒരു പക്ഷേ അതു മഞ്ജുവാര്യര്‍ എന്ന നടിയോടുള്ള ആരാധന കൊണ്ടാവാം......
പക്ഷേ ഒന്നെനിക്കറിയാം... മലയാളത്തിലെ ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മഞ്ജു വാര്യറെ തേടിയെത്തുന്നെങ്കില്‍ അതു ആ അഭിനയത്രിയുടെ കഴിവുകള്‍കൊണ്ടു മാത്രമാണ്........
ഉത്തരേന്ത്യക്കാരിലാണ് ഒരു വിധം എല്ലാ കാര്യങ്ങളും ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ നോക്കിക്കാണുന്നത്. അവരുടെ സാമൂഹിക സാഹചര്യവും അതാണ്.ഇവിടെ.... ഭ്രാന്താണ്... മുഴുത്ത ഭ്രാന്ത്.ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണൊ കലയോടും കലാകാരന്‍മാരോടുമുള്ള ഇവ്വിധം നിലപാടുകള്‍.

നേരത്തെ ബോളിവുഡ് നടി വിദ്യാബാലനെയായിരുന്നു ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം ബാക്കിനില്‍ക്കെ വിദ്യാബാലന്‍ നാടകീയമായി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു.

Keywords: Manju Warrier, Facebook, Entertainment, Kerala, Kamal, Film, Actress, Trending, Kamala Surayya.