Follow KVARTHA on Google news Follow Us!
ad

'യാഹു' പേര് മാറ്റി 'അൽടബ' യാകുന്നു

ഇന്റനെറ്റ് ഭീമന്മാരായ യാഹു പേര് മാറ്റുന്നു. അൽടബ എന്ന പേരിലായിരിക്കും ഇനി കമ്പനി അറിയപ്പെടുക. When Verizon agreed to buy the company for $4.8 billion in July 2016, it planned to purchase just Yahoo's core Internet businesses, which include its email service, sports verticals and various apps
ന്യൂയോര്‍ക്ക്: (www.kvartha.com 11.01.2017) ഇന്റനെറ്റ് ഭീമന്മാരായ യാഹു പേര് മാറ്റുന്നു. അല്‍ടബ എന്ന പേരിലായിരിക്കും ഇനി കമ്പനി അറിയപ്പെടുക. അമേരിക്കന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വേരിസോണ്‍ യാഹുവിനെ വാങ്ങിയതോടെയാണ് പേര് മാറ്റുന്നതിനെ കുറിച്ചുള്ള തീരുമാനം പുറത്ത് വന്നത്.


ഇ മെയില്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍, മാധ്യമ ആസ്തികള്‍ തുടങ്ങിയ യാഹുവിന്റെ പ്രധാന ബിസിനസുകളെല്ലാം 483 കോടി ഡോളറിനാണ് വേരിസോണ്‍ വാങ്ങിയത്. അതേസമയം യാഹുവിന്റെ നിലവിലെ സി ഇ ഒ മരിസ മേയര്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചെന്നും പകരം എറിക് ബ്രാന്‍ഡായിരിക്കും പുതിയ ചെയര്‍മാനെന്നും കമ്പനി അറിയിച്ചു.

എന്നാല്‍ അടുത്തിടെ യാഹു ഹാക്കിങ്ങിന് വിധേയമായത് വേരിസൊണില്‍ അതൃപ്തിയുളവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ വര്‍ഷം മാര്‍ച്ചോട് കൂടി കരാര്‍ പൂര്‍ത്തിയാകുമെന്നാണറിയാന്‍ കഴിഞ്ഞത്.

Summary: Yahoo Came Up With Its New Name - Altaba. When Verizon agreed to buy the company for $4.8 billion in July 2016, it planned to purchase just Yahoo's core Internet businesses, which include its email service, sports verticals and various apps.