Follow KVARTHA on Google news Follow Us!
ad

ബ്രിട്ടനില്‍ നടുവേദനയ്ക്ക് ചികിത്സയ്ക്ക് പോയ പാക് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് നൈറ്റ് ക്ലബ്ബില്‍ യുവതികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്

ബ്രിട്ടനില്‍ നടുവേദനയ്ക്ക് ചികിത്സയ്ക്ക് പോയ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് നൈറ്റ് ക്ലബ്ബില്‍ യുവതികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തായി Pakistan, President, Dance, Video, Social Network, World, Video of Pervez Musharraf
ഇസ്‌ലാമാബാദ്: (www.kvartha.com 24.01.2017) ബ്രിട്ടനില്‍ നടുവേദനയ്ക്ക് ചികിത്സയ്ക്ക് പോയ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് നൈറ്റ് ക്ലബ്ബില്‍ യുവതികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തായി. അതേസമയം എപ്പോഴാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. അതിനിടെ മുഷറഫ് നൈറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്തത് സംബന്ധിച്ച് പാക് മാധ്യമപ്രവര്‍ത്തക ഹാമിദ് മിര്‍ ട്വീറ്റ് ചെയ്തു. നൈറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്യുന്ന ഈ മനുഷ്യനെ അറിയാമോ. ഇപ്പോള്‍ ഇയാളുടെ നടുവേദന എവിടെപ്പോയി എന്നും ഹാമിദ് ട്വിറ്റര്‍ പോസ്റ്റിലൂടെ ചോദിക്കുന്നു.


ഇതാദ്യമായല്ല മുഷറഫ് നൃത്തം ചെയ്യുന്ന വീഡിയോ പുറത്താകുന്നത്. ഭാര്യ സഭയ്‌ക്കൊപ്പം മുഷറഫ് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

മുന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോ, നവാബ് അക്തര്‍ ഭുക്തി, ഖാദി അബ്ദുല്‍ റഷീദ് എന്നിവരുടെ കൊലപാതകം, 2007ല്‍ പ്രഖ്യപിച്ച അടിയന്തരാവസ്ഥ, ജഡ്ജിയെ അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന മുഷറഫ് നടുവേദനയ്ക്ക് ചികിത്സയ്‌ക്കെന്ന പേരില്‍ ബ്രിട്ടനിലാണുള്ളത്. നേരത്തെ വിദേശ ആശുപത്രിയിലെ ചികിത്സയുടെ രേഖകള്‍ ഹാജരാക്കാന്‍ മുഷറഫിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.



 Keywords: Pakistan, President, Dance, Video, Social Network, World, Video of Pervez Musharraf dancing to 'Dilli wali girlfriend' gets social media buzzing.