Follow KVARTHA on Google news Follow Us!
ad

ബംഗലൂരു മാനഭംഗങ്ങളെ ശക്തമായി അപലപിച്ച് കിംഗ് ഖാന്‍; സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്മക്കളെ പഠിപ്പിക്കണമെന്നും ഷാരൂഖ്

മുംബൈ: (www.kvartha.com 08.01.2017) പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ ബംഗലൂരു നഗരത്തിലുണ്ടായ പരസ്യമാനഭംഗങ്ങളെ ശക്തമായി അപലപിച്ച് കിംഗ് ഖാന്‍ ഷാരൂഖ്. മാതാപിEntertainment, Shah Rukh Khan, Bangaluru molestation
മുംബൈ: (www.kvartha.com 08.01.2017) പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ ബംഗലൂരു നഗരത്തിലുണ്ടായ പരസ്യമാനഭംഗങ്ങളെ ശക്തമായി അപലപിച്ച് കിംഗ് ഖാന്‍ ഷാരൂഖ്. മാതാപിതാക്കള്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്മക്കളെ പഠിപ്പിക്കണമെന്നും ഷാരൂഖ് പറഞ്ഞു.

മറ്റ് താരങ്ങളുടെ അഭിപ്രായങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ എനിക്കുമുള്ളത്. ഇത് പൂര്‍ണ്ണമായും തെറ്റാണ്. നമ്മള്‍ എല്ലാവരും രക്ഷിതാക്കളാണ്. ആണ്മക്കളെ ചെറുപ്രായം മുതല്‍ സ്ത്രീകളെ ബഹുമാനിക്കാനാണ് നമ്മള്‍ പഠിപ്പിക്കേണ്ടത് ഷാരൂഖ് പറഞ്ഞു.

പ്രൊഫഷണലുകളായാലും വീട്ടമ്മമാരായാലും സ്ത്രീകളെ ബഹുമാനത്തോടെ വേണം സമീപിക്കേണ്ടതെന്നും ഷാരൂഖ് പറഞ്ഞു.

സ്ത്രീകള്‍ക്ക് എന്റെ ഹൃദയത്തോട് ചേര്‍ന്ന സ്ഥാനമാണുള്ളത്. എന്റെ മകള്‍, അമ്മ, മറ്റ് പെണ്‍കുട്ടികള്‍ എല്ലാവരും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. പ്രപഞ്ചത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടേണ്ടവര്‍ ഇവര്‍ തന്നെയാണ്. സ്ത്രീകളില്ലെങ്കില്‍ പുരുഷന്മാരില്ല. ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

Entertainment, Shah Rukh Khan, Bangaluru molestation

SUMMARY: MUMBAI: Amid widespread outrage over the molestation incident in Bengaluru on New Year eve, superstar Shah Rukh Khan urged parents to teach their sons to respect women.

Keywords: Entertainment, Shah Rukh Khan, Bangaluru molestation