» » » » » » » » » പറയാന്‍ കൊള്ളാത്ത ഗ്രാമത്തിന്റെ പേര് മാറ്റിത്തരണമെന്നപേക്ഷിച്ച് കത്തയച്ച പെണ്‍കുട്ടിക്ക് പ്രധാന മന്ത്രിയുടെ മറുപടി

ഹരിയാന: (www.kvartha.com 08.01.2017) കുടുംബക്കാരുടേയും കൂടെ പഠിക്കുന്നവരുടേയും കളിയാക്കൽ അസഹനീയമായപ്പോഴാണ് ഹർപ്രീറ്റ് കോർ പ്രധാന മന്ത്രിക്ക് കത്തെഴുതിയത്.

"എന്റെ അമ്മായിയുടെ മകൻ എപ്പോഴും എന്നെ പരിഹസിക്കുന്നു. അത് പോലെ എന്റെ മറ്റുള്ള ബന്ധുക്കളും" ഹർപ്രീറ്റ് പറഞ്ഞു. വൃത്തികെട്ട, അഴുക്കുള്ള എന്നിങ്ങനെ അർത്ഥങ്ങളുള്ള"ഗൻഡ" (Ganda) എന്നായിരുന്നു ഹർപ്രീറ്റിന്റെ ഗ്രാമത്തിന്റെ പേര്. ഈ പേര് കാരണം പലരും ഹർപ്രീറ്റ് ഒരു വൃത്തി കെട്ട ഗ്രാമത്തിൽ നിന്നാണ് വരുന്നതെന്നും പറഞ്ഞ് നിരന്തരം കളിയാക്കിയിരുന്നു.


എതായാലും പ്രദേശവാസികൾ ഇപ്പോൾ ഹർപ്രീറ്റിന് നന്ദി പറഞ്ഞിരിക്കുകയാണ്. ഹരിയാനയിലെ ഫതിഹബാദ് ജില്ലയിലുള്ള "ഗൻഡ" എന്ന ഗ്രാമം ഇനി മുതൽ അജിത് നഗർ എന്ന പേരിലായിരിക്കും അറിയപ്പെടുക. കഴിഞ്ഞ 27 വർഷമായിട്ട് പഞ്ചായത്ത് തല കുത്തി മറഞ്ഞിട്ടും നടക്കാത്ത കാര്യമാണ് 14 വയസ്സുള്ള പെൺകുട്ടി മാസങ്ങൾ കൊണ്ട് നേടിയെടുത്തത് എന്നത് നാട്ടുകാരെ ഏറെ അഭിമാനം കൊള്ളിക്കുന്നു.

ഹർപ്രീറ്റിന്റെ ആശയം ആദ്യമായി വീട്ടുകാരോട് പറഞ്ഞപ്പോൾ ദേഷ്യപ്പെടുകയാണ് ചെയ്തത്. സ്വസ്തമായി ജീവിക്കുന്ന ഈ കുടുംബത്തിലേക്ക് നീ പ്രശ്നങ്ങൾ വലിച്ച് കൊണ്ട് വരരുതെന്നവർ ഗുണദോഷിച്ചു. കൂടെപ്പിറപ്പുകളോട് പറഞ്ഞപ്പോഴും ഇത് തന്നെയായിരുന്നു മറുപടി.

നിരുൽസാഹപ്പെട്ടെങ്കിലും ഹർപ്രീറ്റ് പിന്മാറിയില്ല. 2015 ഡിസംബറിലാണ് ഹർപ്രീറ്റ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കത്ത് ശ്രദ്ധയിൽ പെട്ട പ്രധാന മന്ത്രിയുടെ ഓഫീസ് ഉടൻ തന്നെ ഹരിയാന സർക്കാറുമായി ബന്ധപ്പെട്ട് ആവശ്യമുള്ള നടപടികൾ കൈകൊള്ളാൻ പറയുകയായിരുന്നു. 2600 ഓളം ആളുകൾ താമസിക്കുന്ന ഈ ഗ്രാമത്തിന്റെ പേര്  മാറ്റുന്നതിനുള്ള ആദ്യ അപേക്ഷ നൽകിയത് 1989 ലാണ്.

പേര് മാറ്റിയെങ്കിലും ഹർപ്രീറ്റ് സംതൃപ്തയല്ല. സ്കൂളിലേക്കുള്ള അപരിചിതരുടെ നുഴഞ്ഞു കയറ്റം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നതിനാൽ  സ്കൂളിന് ചുറ്റും ഒരു അതിര് ഭിത്തി നിർമ്മിക്കണമെന്നും ഗ്രാമത്തിൽ ഒരു മൃഗാശുപത്രി പണി കഴിപ്പിച്ച് കൊടുക്കണമെന്നുമാണ് ഹർപ്രീറ്റിന്റെ പുതിയ അപേക്ഷ.

Summary: Haryana village teen plays namechanger for Ganda It was a cousinly barb that made Harpreet Kaur dash off a letter to the PM. "My maasi's (aunt's) son used to tease me an

keywords: National, India, school, Prime Minister, Narendra Modi, Government, Name, Village, Union,

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date