Follow KVARTHA on Google news Follow Us!
ad

ലോകവിപണിയില്‍ ടൊയോട്ട തന്നെ ഒന്നാമന്‍; ഫോക്‌സ്വാഗന്‍ തൊട്ടുപിന്നില്‍

ആഗോളതലത്തില്‍ കടുത്ത മത്സരം നടന്നെങഅകിലും ഇത്തവണയും ടൊയോട്ട Toyota, Vehicles, London, World,
ലണ്ടന്‍: (www.kvartha.com 01.10.2016) ആഗോളതലത്തില്‍ കടുത്ത മത്സരം നടന്നെങ്കി
ലും ഇത്തവണയും ടൊയോട്ട തന്നെ ഒന്നാമനായി. തൊട്ടുപിന്നില്‍ ഫോക്‌സ്വാഗനെത്തി. ഈ വര്‍ഷത്തെ ആദ്യ എട്ടു മാസത്തെ വാഹനവില്‍പ്പന കണക്കെടുപ്പില്‍ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍(ടി എം സി) നേരിയ ഭൂരിപക്ഷത്തിലാണ് മുന്നിലെത്തിയത്.

ജനുവരി - ഓഗസ്റ്റ് കാലത്ത് ടൊയോട്ട ആഗോളതലത്തില്‍ 66,86,122 വാഹനങ്ങള്‍  വിറ്റപ്പോള്‍ 66,62,700 യൂണിറ്റ് വില്‍പ്പനയുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ തൊട്ടുപിന്നിലെത്തി. ജനറല്‍ മോട്ടോഴ്‌സ് 63,46,667 വാഹനങ്ങള്‍ വിറ്റ് മൂന്നാം സ്ഥാനത്തെത്തി. ഈവര്‍ഷാരംഭത്തിലെ വാഹന വില്‍പ്പനയില്‍ ഫോക്‌സ്വാഗന്‍ ടൊയോട്ടയെ പിന്നിലാക്കിയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ മികച്ച വില്‍പ്പന കൈവരിച്ച ടൊയോട്ട ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ടയോട്ട ഈവര്‍ഷം 1.3% വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 65,99,643 വാഹനങ്ങളായിരുന്നു ടൊയോട്ട വിറ്റത്. അതേസമയം 205 ജനുവരി ഓഗസ്റ്റ് കാലത്ത് 65,45,600 വാഹനം വിറ്റ ഫോക്‌സ്വാഗന്‍ കൈവരിച്ച വളര്‍ച്ചയാവട്ടെ 1.8% ആണ്.

എന്നാല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ 0.8% ഇടിവാണു നേരിട്ടത്. ഈ ഡിസംബറിനകം 1,00,29,000 വാഹനങ്ങള്‍ വിറ്റ് ടൊയോട്ട തന്നെ ആദ്യ സ്ഥാനം നിലനിര്‍ത്തുമെന്നാണു വിദഗ്ധരുടെ നിരീക്ഷണം.



Toyota, Vehicles, London, World, Volkswagen, Toyota remains world's biggest car maker.

Keywords: Toyota, Vehicles, London, World, Volkswagen, Toyota remains world's biggest car maker.