Follow KVARTHA on Google news Follow Us!
ad

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനുമായി പ്രണയത്തിലായി ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി വീടുവിട്ടു; പിടിയിലായ യുവതി റിമാന്‍ഡില്‍ വിദ്യാര്‍ത്ഥി ജുവനൈല്‍ ഹോമില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനുമായി പ്രണയത്തിലായി വീടുവിട്ട ബ്യൂട്ടി പാര്‍ലര്‍Kollam, Police, Thiruvananthapuram, Facebook, House, Student, Husband, Children, Kottarakkara, Kerala,
കൊല്ലം: (www.kvartha.com 24.10.2016) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനുമായി പ്രണയത്തിലായി വീടുവിട്ട ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി പിടിയില്‍. തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലറില്‍ ജീവനക്കാരിയായ ചിഞ്ചുവാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി വീടുവിട്ടത്.

തിരുവനന്തപുരം ആറ്റിപ്രയില്‍ പേച്ചിവിളാകം വീട്ടില്‍ ഗിരീഷിന്റെ മകള്‍ ചിഞ്ചു(26)വിനേയും പൂയപ്പള്ളി സ്വദേശിയായ 16 കാരനേയും തക്കലയില്‍നിന്നുമാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.

കുട്ടിയുമായി ചിഞ്ചു ദിവസവും ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍
ഒന്നിച്ചു ജീവിക്കാന്‍ ഒടുവില്‍ ഇരുവരും തീരുമാനിച്ചു. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുന്ന ചിഞ്ചു കുട്ടികളെ വീട്ടിലുപേക്ഷിച്ചാണ് കാമുകനൊപ്പം ഒളിച്ചോടിയത്.

വീട്ടുകാര്‍ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്നും എന്നാല്‍ തനിക്ക് അതിന് താല്‍പര്യമില്ലെന്നും ഉടന്‍ എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്നും പറഞ്ഞ് ചിഞ്ചു കാമുകനെ തുടരെ ശല്യപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ഒക്ടോബര്‍ 10 ന് കാമുകനെ ആറ്റിങ്ങലില്‍ വിളിച്ച് വരുത്തുകയും അവിടെനിന്നും നാഗര്‍കോവില്‍ വഴി മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ മുറിയെടുക്കുകയും അഞ്ച് ദിവസം താമസിക്കുകയും ചെയ്തു. പിന്നീട് തക്കലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു വരുന്നതിനിടയിലാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്.

കൊട്ടാരക്കര ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വാഡ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തക്കലയിലുള്ളതായി വിവരം ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിയെ ജുവനൈല്‍ഹോമില്‍ അയച്ചു. 
 
 
 Kollam, Police, Thiruvananthapuram, Facebook, House, Student, Husband, Children, Kottarakkara, Kerala.
 
Keywords: Kollam, Police, Thiruvananthapuram, Facebook, House, Student, Husband, Children, Kottarakkara, Kerala.