Follow KVARTHA on Google news Follow Us!
ad

റിലയന്‍സ് ജിയോ; ഉപയോക്താക്കള്‍ക്ക് നല്‍കുന്ന എട്ട് ഓഫറുകള്‍

കുറഞ്ഞ കാലയളവിനുള്ളില്‍തന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്Reliance, Mumbai, Mukesh Ambani, Meeting, Report, Internet, Smart Phone, Students, Business,
മുംബൈ: (www.kvartha.com 03.09.2016) കുറഞ്ഞ കാലയളവിനുള്ളില്‍തന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോയിലൂടെ റിലയന്‍സ് ടെലികോം വിപണിയിലേക്ക് വീണ്ടും വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇതിനെ മറി കടക്കാനായി മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രിസിന്റെ ഓഹരിയുടമകളുടെ 42-ാം വാര്‍ഷികപൊതുയോഗത്തില്‍ വെച്ച് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി നിരവധി ഓഫരുകളാണ് ഉപയോക്താക്കള്‍ക്ക്ായി പ്രഖ്യാപിച്ചിരിക്കുന്നത്.

തുടക്കത്തില്‍ നല്‍കി വന്ന ഓഫറുകള്‍ വര്‍ഷാവസാനം വരെ തുടരുമെന്നും അംബാനി വാര്‍ഷികപൊതുയോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ രാജ്യത്ത്് നൂറ് മില്യണ്‍ ഉപഭോക്താക്കളെ ഉണ്ടാക്കി റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സെപ്തംബര്‍ അഞ്ച് മുതല്‍ വോയിസ് കോളടക്കമുള്ള ഓഫറുകള്‍ ലഭിച്ചുതുടങ്ങും. ഡിസംബര്‍ അവസാനം വരെ ഈ ഓഫരുകള്‍ തുടരും. വാര്‍ഷികപൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ച വിവിധ ഓഫറുകള്‍ താഴെപ്പറയുന്നവയാണ്

1. സൗജന്യവോയ്‌സ് കോളുകള്‍

ജിയോ ഉപഭോക്താക്ക് ഇന്ത്യയിലുടനീളം ഇനി സൗജന്യമായി വിളിക്കാം. അധികചെലവുകളൊന്നും ഇതിന്റെ പേരില്‍ ഈടാക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്

2. റോമിംഗ് കോളുകള്‍ സൗജന്യം
ഇന്ത്യയിലെവിടെയും സൗജന്യ റോമിംഗ് കോളുകള്‍ ജിയോയിലൂടെ ലഭിക്കും

3.താരിഫ് പ്ലാനുകള്‍

19 രൂപ മുതല്‍ തുടങ്ങുന്ന പത്തോളം താരിഫ് പ്ലാനുകളാണ് ജിയോ കസ്റ്റമര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 50 രൂപ മുതല്‍ 4,999 രൂപ വരെയുള്ള ഡാറ്റാ പാക്കേജുകള്‍ ലഭ്യമാണ്.

4.50 രൂപയ്ക്ക് ഒരു ജിബി ഡാറ്റ

അമ്പത് രൂപ നിരക്കില്‍ ഒരു ജിബി ഡാറ്റയും ജിയോ ഉപഭോക്താക്കള്‍ക്ക് ആദ്യപടിയായി ലഭിക്കും. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ നല്‍കുന്നത് ഇതാദ്യമായാണ്.

5. കുറഞ്ഞ വിലയില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍
എര്‍ത്ത്, വാട്ടര്‍, വൈന്‍ഡ്, ഫ്‌ളെയിം തുടങ്ങിയ ശ്രേണികളിലായി 2,999 രൂപ മുതല്‍ തുടങ്ങുന്ന 4ജി സ്മാര്‍ട്ട് ഫോണുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. 2,999 രൂപയ്ക്ക് ലഭിക്കുന്ന ഫ്‌ളെയിമിന്റെ വിവിധ മോഡലുകളാണ് ശ്രേണിയിലെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍. 19,999 രൂപ വില വരുന്ന എര്‍ത്ത്-2 ആണ് വിലയില്‍ മുമ്പന്‍.

6.വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഓഫര്‍

വിദ്യാര്‍ത്ഥികള്‍ക്കായി 25 ശതമാനം അധിക ഡാറ്റയും ഓഫര്‍ കാലയളവില്‍ ജിയോ നല്‍കും. ഇതിനായി സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം നല്‍കിയാല്‍ മതി.

7.വേഗതയുള്ള ഡൗണ്‍ലോഡ്

135 എം ബി പി എസ് വരെ വേഗതയിലുള്ള ഡൗണ്‍ലോഡ്  ജിയോയിലൂടെ ലഭിക്കും.

8.എല്ലാ ദിവസങ്ങളിലും ഓഫര്‍

ചില ടെലികോം കമ്പനികളെപ്പോലെ ഹോളി പോലുള്ള വിശേഷദിവസങ്ങളില്‍ ഓഫറുൂകള്‍ കട്ട് ചെയ്ത് പണമിടാക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് പറയുന്നു ജിയോ അധികൃതര്‍. നിലവിലുള്ള ഓഫറുകള്‍ വിശേഷദിവസങ്ങളിലും അതുപോലെ തുടരാനാണ് അധികൃതരുടെ തീരുമാനം

Related News: ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചു; 50 രൂപയ്ക്ക് 1 ജി ബി ഡാറ്റ

എണ്ണയില്‍ പിടിച്ചുപറി, ജിയോ വാരിക്കോരി നല്‍കുന്നു; റിലയന്‍സിന്റെ രണ്ടു മുഖങ്ങളെ തുറന്നു കാട്ടുന്ന ഗ്രാഫിക്‌സ് വൈറലാകുന്നു


Reliance, Mumbai, Mukesh Ambani, Meeting, Report, Internet, Smart Phone, Students, Business

Keywords:Reliance, Mumbai, Mukesh Ambani, Meeting, Report, Internet, Smart Phone, Students, Business