Follow KVARTHA on Google news Follow Us!
ad
Posts

എണ്ണയില്‍ പിടിച്ചുപറി, ജിയോ വാരിക്കോരി നല്‍കുന്നു; റിലയന്‍സിന്റെ രണ്ടു മുഖങ്ങളെ തുറന്നു കാട്ടുന്ന ഗ്രാഫിക്‌സ് വൈറലാകുന്നു

എണ്ണയില്‍ പിടിച്ചുപറി, ജിയോയിലൂടെ വാരിക്കോരി നല്‍കുന്നു. റിലയന്‍സിന്റെ വ്യത്യസ്ത മുഖങ്ങളെ തുറന്നു കാട്ടുന്ന ഗ്രാഫിക്‌സ് വൈറലാകുന്നു. Crude Oil, Kochi, Reliance, India, Mukesh Ambani, Social Network, Oil corporation, Jio, Telecom company, Offer, Profit.
കൊച്ചി: (www.kvartha.com 02.09.2016) എണ്ണയില്‍ പിടിച്ചുപറി, ജിയോയിലൂടെ വാരിക്കോരി നല്‍കുന്നു. റിലയന്‍സിന്റെ വ്യത്യസ്ത മുഖങ്ങളെ തുറന്നു കാട്ടുന്ന ഗ്രാഫിക്‌സ് വൈറലാകുന്നു. റിലയന്‍സ് ജിയോയിലൂടെ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ വാരിക്കോരി നല്‍കുമ്പോള്‍ റിലയന്‍സ് ഓയില്‍ കോര്‍പ്പറേഷനിലൂടെ അതേ ജനങ്ങളെ പിഴിയുന്നു എന്ന് കാണിക്കുന്ന ഗ്രാഫിക്‌സ് ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഡാറ്റ ചാര്‍ജ് നല്‍കുമ്പോള്‍ വോയ്‌സ് കോള്‍ മെസ്സേജ് സൗജന്യം, ഇന്ത്യയില്‍ എല്ലായിടത്തും റോമിംഗ് ചാര്‍ജ് സൗജന്യം തുടങ്ങിയ ഓഫറുകളും ഡിസംബര്‍ വരെ സൗജന്യനിരക്കില്‍ സിനിമ, സംഗീതം, ചാനലുകള്‍ എന്നിവയുടെ ജിയോ ആപ്പും എല്ലാമാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഡാറ്റാ താരീഫാണ് ജിയോയുടേതെന്നാണ് കമ്പനി ചെയര്‍മാനായ മുകേഷ് അംബാനിയുടെ അവകാശവാദം. 50 രൂപയ്ക്ക് ഒരു ജിബി ഡാറ്റ എന്ന ആകര്‍ഷകമായ ഓഫറാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് രാജ്യത്തെ മറ്റു മുന്‍നിര ടെലികോം കമ്പനികളെ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാല്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വര്‍ധനവിലൂടെ ഇതേ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ കോര്‍പ്പറേഷന്‍ കോടികളാണ് ലാഭം കൊയ്യുന്നത്. രാജ്യത്ത് എണ്ണ വില വര്‍ധന നിയന്ത്രിക്കാന്‍ സാധിക്കാത്തത് ഓയില്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഇടപെടലാണെന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

മറ്റു ടെലികോം കമ്പനികളെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് റിലയന്‍സിന്റെ രണ്ട് മുഖങ്ങളെ തുറന്നുകാട്ടുന്ന ചിത്രം പ്രചരിച്ചുതുടങ്ങിയത്.

ജിയോയുടെ തരംഗം പിടിച്ചുനിര്‍ത്താന്‍ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര സ്വകാര്യ ടെലികേം കമ്പനികള്‍ ഇളവുകളുമായി രംഗത്തിറങ്ങിയത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും.

Crude Oil, Kochi, Reliance, India, Mukesh Ambani, Social Network, Oil corporation, Jio, Telecom company, Offer, Profit.

Keywords: Crude Oil, Kochi, Reliance, India, Mukesh Ambani, Social Network, Oil corporation, Jio, Telecom company, Offer, Profit.