Follow KVARTHA on Google news Follow Us!
ad

ഒളിംപിക്‌സില്‍ നേട്ടം കൊയ്യാന്‍ ബീഫ് കഴിക്കാമെന്ന് ബി ജെ പി എം പി

രാജ്യമെങ്ങും ബീഫ് വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ച് Olympics, New Delhi, Twitter, Controversy, Message, Secret, Channel, Criticism, Food, National,
ന്യൂഡെല്‍ഹി: (www.kvartha.com 29.08.2016) രാജ്യമെങ്ങും ബീഫ് വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ച് ദളിത് ആക്ടിവിസ്റ്റും ബിജെപി എംപിയുമായ ഉദിത് രാജ് രംഗത്ത്. ഒളിംപിക്‌സില്‍ നേട്ടം കൊയ്യാന്‍ ബീഫ് കഴിക്കാമെന്നാണ് ഉദിത് രാജിന്റെ അഭിപ്രായം. ജമൈക്കയുടെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ കരുത്തിന്റെ രഹസ്യം ബീഫ് തീറ്റയാണെന്നും ഉദിത് രാജ് ട്വീറ്റ് ചെയ്തു.

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ ഉദിത് രാജ് ഡെല്‍ഹിയില്‍ നിന്നുള്ള എംപിയാണ്. പ്രസ്താവന വിവാദമായതോടെ താന്‍ ഉദ്ദേശിച്ചത് ബോള്‍ട്ടിന്റെ അര്‍പ്പണ മനോഭാവത്തെയാണെന്ന് പറഞ്ഞ് എംപി തലയൂരി.

പാവപ്പെട്ടനായ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനോട് ബീഫ് കഴിക്കാന്‍ നിര്‍ദേശിച്ചത് കോച്ചായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഒന്‍പത് സ്വര്‍ണമെഡലുകള്‍ നേടാനായത് എന്നായിരുന്നു ഉദിത് രാജിന്റെ ട്വീറ്റ്.

സംഭവം വിവാദമായതോടെ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉദിത് രാജ് നിലപാട് തിരുത്തി.

ഇന്ത്യക്ക് മെഡലുകള്‍ ലഭിക്കാത്തതിന് കാരണം സൗകര്യങ്ങളില്ലാത്തതാണെന്ന വിമര്‍ശനമുണ്ട്. എന്നാല്‍ സൗകര്യങ്ങളല്ല, അര്‍പ്പണമാണ് പ്രധാനം എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു താന്‍. പാവപ്പെട്ടനായിട്ടും ബോള്‍ട്ട് കാണിച്ച അര്‍പ്പണ
മനോഭാവത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്. കോച്ചിന്റെ നിര്‍ദേശം അനുസരിച്ച് ബോള്‍ട്ട് ബീഫ് കഴിച്ചു. അങ്ങനെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച ബോള്‍ട്ടിന് ധാരാളം സ്വര്‍ണമെഡലുകള്‍ നേടനായെന്നും ഉദിത് രാജ് പറഞ്ഞു.

അതേസമയം വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലെന്നും ഈ പ്രചരണം പാര്‍ട്ടിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ഉദിത് രാജ് വ്യക്തമാക്കി.
Usain Bolt advised to eat beef, won 9 Olympic golds: BJP MP Udit Raj, Olympics, New Delhi, Twitter, Controversy, Message, Secret, Channel, Criticism, Food, National.

Keywords: Usain Bolt advised to eat beef, won 9 Olympic golds: BJP MP Udit Raj, Olympics, New Delhi, Twitter, Controversy, Message, Secret, Channel, Criticism, Food, National.