Follow KVARTHA on Google news Follow Us!
ad

മക്കള്‍ക്കൊപ്പമുള്ള സെല്‍ഫിയില്‍ പ്രേതം; യുവതിയും കുട്ടികളും ഭീതിയില്‍

മക്കള്‍ക്കൊപ്പമുള്ള സെല്‍ഫിയില്‍ പ്രേതത്തെ കണ്ട് ഭയന്നിരിക്കയാണ് യുവതിയും കുട്ടികളും.London, Woman., Children, Girl, Family, House, Social Network, Poster, World,
ലണ്ടന്‍: (www.kvartha.com 09.08.2016) മക്കള്‍ക്കൊപ്പമുള്ള സെല്‍ഫിയില്‍ പ്രേതത്തെ കണ്ട് ഭയന്നിരിക്കയാണ് യുവതിയും കുട്ടികളും. ഒഴിവു ദിവസം ആഘോഷിക്കാന്‍ തിയേറ്ററിലെത്തിയ അമ്മയും മക്കളുമാണ് ക്ഷണിക്കാതെ തങ്ങള്‍ക്കൊപ്പം സെല്‍ഫിയില്‍ കടന്നുകൂടിയ പ്രേതത്തെ കണ്ട് ഭയന്നരിക്കുന്നത്.

എമ്മ ജോണ്‍സണ്‍ എന്ന മുപ്പത്തിയഞ്ചുകാരിയും, ആറു വയസുകാരനായ ജോര്‍ജും, എട്ടുവയസുകാരി അവാ, ഏഴുമാസം പ്രായമുള്ള ഹാര്‍പര്‍ എന്നിവരാണ് തിയേറ്ററില്‍ സിനിമയ്ക്ക് പോയത്. ഹാര്‍പറിനെ ആദ്യമായി തിയേറ്ററില്‍ കൊണ്ടുപോകുന്നു എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തിയേറ്ററിനകത്ത് വെച്ച് ഒരു സെല്‍ഫി എടുക്കാമെന്ന് എമ്മ തീരുമാനിച്ചു.

ഫൈന്‍ഡിങ് ഡോറി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അവര്‍ എടുത്ത സെല്‍ഫിയിലാണ് ചെറിയൊരു പെണ്‍കുട്ടിക്കു സമാനമായ രൂപം കുടുംബത്തിനു പിന്നില്‍ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിലെത്തി ഫോട്ടോ ഒരിക്കല്‍ക്കൂടി നോക്കാമെന്ന് കരുതി എടുത്തപ്പോഴാണ് ഒളിഞ്ഞിരിക്കുന്ന പ്രേതത്തെ കണ്ടത്. 

എന്നാല്‍ മക്കള്‍ പേടിക്കാതിരിക്കാനായി അതു പ്രേത സിനിമകളെ പ്രൊമോട്ട് ചെയ്യാനായി തിയേറ്ററുടമകള്‍ കരുതിക്കൂട്ടി നിര്‍ത്തിയിരിക്കുന്ന പ്രേതരൂപമാണെന്ന കള്ളവും പറഞ്ഞുവെന്ന് എമ്മ പറയുന്നു. എന്നാല്‍ തങ്ങള്‍ കുടുംബ സെല്‍ഫി എടക്കുമ്പോള്‍ പുറകിലൊന്നും ആരും ഉണ്ടായിരുന്നില്ലെന്ന് എമ്മ ഉറപ്പിച്ചു പറയുന്നു.

ഈ ഫോട്ടോ കയ്യില്‍ കിട്ടുന്നതുവരെ പ്രേതം പോലുള്ള അന്തവിശ്വാസങ്ങളെ താന്‍ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ വഴിയില്ലെന്നും എമ്മ പറയുന്നു. ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത സമയത്ത് പലരും ഇതു ഫോട്ടോഷോപ് ആണെന്നും മറ്റേതെങ്കിലും ആപ്പുകള്‍ ഉപയോഗിച്ചു സൃഷ്ടിച്ചതാണെന്നും പറഞ്ഞിരുന്നു. 

പക്ഷേ ടെക്‌നൊളജിയെക്കുറിച്ചു വളരെ കുറച്ചു അറിവു മാത്രമേ തനിക്കുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ താന്‍ എങ്ങനെ ചെയ്യുമെന്ന് എമ്മു ചോദിക്കുന്നു. അതേസമയം വിഷയത്തില്‍ തിയേറ്റര്‍ അധികൃതര്‍ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.

Ghost in cinema theatre, London, Woman., Children, Girl, Family, House, Social Network, Poster, World

Keywords: Ghost in cinema theatre, London, Woman., Children, Girl, Family, House, Social Network, Poster, World.