Follow KVARTHA on Google news Follow Us!
ad

നഗ്ന ഫോട്ടോകളെടുത്ത് ബ്ലാക്ക് മെയില്‍ നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ പിടിയില്‍

പുരുഷന്‍മാരെ വശീകരിച്ച് നഗ്‌ന ഫോട്ടോകളെടുത്ത് ബ്ലാക്ക് മെയിലിംഗ് നടത്തി ലക്ഷങ്ങളുടെThiruvananthapuram, Blackmailing, Women, Arrested, Kollam, Natives, Police, Threatened, Photo, Kerala,
തിരുവനന്തപുരം: (www.kvartha.com 23.07.2016) പുരുഷന്‍മാരെ വശീകരിച്ച് നഗ്‌ന ഫോട്ടോകളെടുത്ത് ബ്ലാക്ക് മെയിലിംഗ് നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴുപേരാണ് മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായത്. കുമാരപുരം , ആറ്റിങ്ങല്‍ ,കൊല്ലം സ്വദേശികളാണ് പിടിയിലായത്.

കൊല്ലം സ്വദേശിയായ വികാസ് ഭവന്‍ സര്‍ക്കാര്‍ ജീവനക്കാരനെ നഗ്‌നയായ യുവതിക്കൊപ്പം വിവസ്ത്രനാക്കി നിര്‍ത്തി ഫോട്ടോയെടുക്കുകയും പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തി അഞ്ചലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കുമാരപുരത്തിന് സമീപത്തെ വാടക വീട്ടില്‍ വിളിച്ചുവരുത്തി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെ വിവരം സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെ അറിയിച്ച് സംഘത്തെ കുടുക്കുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ പ്രമോദ് കുമാര്‍, കഴക്കൂട്ടം അസി.കമ്മിഷണര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കൊല്ലം സ്വദേശിനികളായ യുവതികള്‍ ട്രെയിനില്‍ വച്ചാണ് വികാസ് ഭവന്‍ ജീവനക്കാരനെ പരിചയപ്പെട്ടത്. പരിചയത്തിന്റെ പേരില്‍ യുവതികള്‍ സുഹൃത്തിന്റെ കുമാരപുരത്തെ ഫ് ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച ജീവനക്കാരന്‍ ഫ് ളാറ്റിലെത്തിയപ്പോള്‍ ഇയാളെ നഗ്‌നനാക്കി യുവതികള്‍ക്കൊപ്പം നിര്‍ത്തി
 Thiruvananthapuram, Blackmailing, Women, Arrested, Kollam, Natives, Police, Threatened, Photo, Kerala
ഫോട്ടോയെടുക്കുകയായിരുന്നു.

തുടര്‍ന്ന് ഫോട്ടോ കാട്ടി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ നഗ്‌ന ഫോട്ടോകള്‍ വാട്‌സ് ആപ്പ് വഴിയും ഫേസ് ബുക്ക് വഴിയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പഴ്‌സിലുണ്ടായിരുന്ന 10,000 രൂപയും മൊബൈല്‍ഫോണും തട്ടിയെടുക്കുകയും ചെയ്തു.

പിന്നീട് നാലുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പുറത്തുവിടില്ലെന്നായി ഭീഷണി. ഇതോടെ ബന്ധുവിനെയും സുഹൃത്തിനെയും ബന്ധപ്പെട്ട് പണം തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണം ഉടന്‍ വേണമെന്ന് പറഞ്ഞതോടെ വിശദാംശങ്ങള്‍ ചോദിച്ച ബന്ധുവിനോട് യുവാവ് തന്റെ ദയനീയാവസ്ഥ വിവരിച്ചു.

തുടര്‍ന്ന് ബന്ധു പോലീസില്‍ വിവരമറിയിക്കുകയും യുവാവിനെ വിളിച്ച് പണം ഉടന്‍ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. പണം നല്‍കാനായി സംഘത്തിലെ രണ്ടുപേരോട് വികാസ് ഭവനില്‍ എത്താനും ആവശ്യപ്പെട്ടു. ഇതുപ്രകാരം തട്ടിപ്പ് സംഘം പണം വാങ്ങാന്‍ എത്തിയതോടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പിടിയിലായവരേയും കൊണ്ട് കുമാരപുരത്തെ ഫ്‌ളാറ്റിലെത്തി മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തു.

അതേസമയം സംഘത്തിലെ രണ്ടുപേരെകൂടി പിടികൂടാനുണ്ടെന്നാണ് വിവരം. എക്‌സിക്യുട്ടീവ് സ്‌റ്റൈലില്‍ വേഷവിധാനം ചെയ്ത് നടക്കുന്ന ഇവര്‍ സമാന രീതിയില്‍ നിരവധി പേരെ തട്ടിപ്പിന് വിധേയരാക്കിയതായി പോലീസ് സംശയിക്കുന്നു.


Keywords: Thiruvananthapuram, Blackmailing, Women, Arrested, Kollam, Natives, Police, Threatened, Photo, Kerala.