Follow KVARTHA on Google news Follow Us!
ad

6 പെണ്മക്കൾക്കും പിതാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത് ഒരു കപ്പ് കാപ്പിയും ഈന്തപ്പഴവും

അൽ ഐൻ: (www.kvartha.com 08.05.2016) ആറ് പെണ്മക്കളുള്ള പിതാവ് ഗൾഫ് നാടുകളിൽ കോടീശ്വരനാണ്.UAE, Al Ain, Cup, Dates, Dowry,
അൽ ഐൻ: (www.kvartha.com 08.05.2016) ആറ് പെണ്മക്കളുള്ള പിതാവ് ഗൾഫ് നാടുകളിൽ കോടീശ്വരനാണ്. പെൺകുട്ടികളെ വിവാഹം ചെയ്യുന്നവരിൽ നിന്നും സ്ത്രീധനമായി വൻ തുകകളാണ് പെൺകുട്ടികളുടെ പിതാക്കന്മാർ ആവശ്യപ്പെടാറ്. എന്നാൽ ഒരു കപ്പ് കാപ്പിയും ഈന്തപ്പഴവും സ്ത്രീധനമായി ആവശ്യപ്പെട്ട് മാതൃകയായിരിക്കുകയാണ് എമിറേറ്റിയായ പിതാവ്.

വരന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനാണ് നിസാരമായ സ്ത്രീധനം ആവശ്യപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു. ആറ് പെണ്മക്കൾക്കും ഇദ്ദേഹം കാപ്പിയും ഈന്തപ്പഴവുമാണ് ആവശ്യപ്പെട്ടത്.

സ്ത്രീധനവും വിവാഹചിലവും വർദ്ധിച്ചതോടെ നിരവധി യുവാക്കൾ വിവാഹം വേണ്ടെന്ന് വെച്ച് ജീവിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സാമ്പത്തീക ശേഷിയേക്കാൾ വരനുണ്ടാകേണ്ടത് സ്വഭാവ സവിശേഷതകളും നല്ല ജീവിത പശ്ചാത്തലവുമാണെന്ന് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും പറയുന്നു. പെൺകുട്ടികളെ വിറ്റ് കാശാക്കുന്നവർക്ക് ഇദ്ദേഹം ഒരു മാതൃകയാണെന്നും അവർ പറയുന്നു.
UAE, Al Ain, Cup, Dates, Dowry,

SUMMARY: A cup of Arabic coffee and a piece of date is all what an Emirati father has asked the grooms of his six daughters to pay as dowry.

Keywords: UAE, Al Ain, Cup, Dates, Dowry,