Follow KVARTHA on Google news Follow Us!
ad

എച്ച്‌ഐവി ബാധിച്ച കുട്ടിയെ സ്‌കൂളില്‍ നിന്നു പുറത്താക്കി

പ്രിയപ്പെട്ട ദൈവമേ, ഇന്നത്തെ ദിവസം ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ! സ്‌കൂള്‍ പ്രാര്‍ഥന ബുക്ക് വായിച്ചു അവന്‍ പുസ്തകം മടക്കിയിട്ടേ ഉണ്ടായിരുന്നുളളൂ. He had just finished reading the school prayer, ‘Dear God, be with me today’. Almost immediately after, he was asked to leave the school for being HIV-positive.
(www.kvartha.com 20.11.2015) പ്രിയപ്പെട്ട ദൈവമേ, ഇന്നത്തെ ദിവസം ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ! സ്‌കൂള്‍ പ്രാര്‍ഥന ബുക്ക് വായിച്ചു അവന്‍ പുസ്തകം മടക്കിയിട്ടേ ഉണ്ടായിരുന്നുളളൂ. നിമിഷങ്ങള്‍ക്കുളളില്‍ അത് സംഭവിച്ചു, അവന്റെ പ്രാര്‍ഥന ദൈവം കേട്ടിട്ടില്ല. എച്ച്‌ഐവി ബാധിച്ച അവനെ സ്‌കൂളില്‍ നിന്നു പുറത്താക്കി. അഞ്ച് മാസം മുന്‍പത്തെ കാര്യമാണിത്. ഇന്നും പശ്ചിമബംഗാള്‍ ഭരണകൂടം ഇക്കാര്യം കണ്ണടച്ചു ഇരട്ടാക്കിയതു കൊണ്ട് ഇന്നും ആ ഏഴ് വയസുകാരന്റെ ഭാവി തുലാസിലാണ്.

സൗത്ത് 24 പര്‍ഗനാസിലെ ഭീഷ്ണപ്പൂരില്‍ വീടിനടുത്തുളള സ്വകാര്യ മാനെജ്‌മെന്റ് സ്‌കൂളിലാണ് അവന്‍ പഠിച്ചിരുന്നത്. വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന രോഗാവസ്ഥയെക്കുറിച്ച് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ വഴിയാണ് പുറത്തായത്. ഇവരില്‍ 100ഓളം മാതാപിതാക്കള്‍ അവനെ സ്‌കൂളില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെട്ടു പരാതി നല്‍കി. ഇതും കൊണ്ടും തീര്‍ന്നില്ല. അതേ സ്‌കൂളില്‍ ബംഗാളി പഠിപ്പിക്കുന്ന അവന്റെ മുത്തശിയോട് എച്ച്‌ഐവി ടെസ്റ്റിന് വിധേയയായി ഫലം കൊണ്ടുവരാനും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതൊന്നും പോരാഞ്ഞിട്ട് മാനസിക പീഡനവും.

സംഭവം ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് കുട്ടിയെ സ്‌കൂളില്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. പക്ഷേ തന്റെ മകനെ സ്‌കൂളില്‍ തിരികെയെടുത്താല്‍ മറ്റു കുട്ടികളെ സ്‌കൂളിലേക്ക്  വിടാന്‍ മറ്റു മാതാപിതാക്കള്‍ സമ്മതിക്കില്ലെന്നു കുട്ടിയുടെ അമ്മ പറഞ്ഞു.
         
He had just finished reading the school prayer, ‘Dear God, be with me today’. Almost immediately after,


SUMMARY: He had just finished reading the school prayer, ‘Dear God, be with me today’. Almost immediately after, he was asked to leave the school for being HIV-positive. That was five months ago. Now, despite the West Bengal administration stepping in, this seven-year-old’s future — and that of his family — looks bleak.