Follow KVARTHA on Google news Follow Us!
ad

മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യ; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രക്ഷിതാക്കള്‍ നിയമനടപടിക്ക്

ഷാര്‍ജയില്‍ 15കാരിയായ മലയാളി വിദ്യാര്‍ത്ഥിനി ഫ് ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്നുംSharjah, Police, school, Complaint, Phone call, Gulf,
ഷാര്‍ജ: (www.kvartha.com 21.11.2015) ഷാര്‍ജയില്‍ 15കാരിയായ മലയാളി വിദ്യാര്‍ത്ഥിനി ഫ് ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്നും വീണ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു.

സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനമാണ് പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. തിരൂര്‍ സ്വദേശിയും ലുലു ഗ്രൂപ്പ് ഗ്‌ളോബല്‍ മാനേജരുമായ സുല്‍ഫിക്കറിന്റേയും ജസീനയുടേയും ഏകമകളായ മെഹ്ക്ക് ആണ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. ഷാര്‍ജയിലെ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ഥിനിയായിരുന്നു മെഹ്ക്ക്.

സ്‌കൂളിലെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഷാര്‍ജ പോലീസും അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചതെന്ന നിഗമനത്തില്‍ തന്നെ എത്തിയിരിക്കയാണ്. ഇനി ഒരു കുട്ടിയ്ക്കും ഈ ഗതി വരരുതെന്ന് മെഹ്ക്കിന്റെ ബന്ധുക്കള്‍ പറയുന്നു. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ടീച്ചര്‍മാര്‍ മെഹ്ക്കിനെ പരസ്യമായി ശാസിച്ചിരുന്നു.

ഇതേതുടര്‍ന്ന് കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ കുട്ടി
സ്‌കൂളില്‍ നിന്നും വന്ന ഒരു ഫോണ്‍കോളിന് ശേഷമാണ് ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ പറയുന്നു. അമ്മയും അമ്മൂമ്മയും മാത്രമാണ് ഈ അവസരത്തില്‍ ഫ് ളാറ്റില്‍ ഉണ്ടായിരുന്നത്. മികച്ച റിസള്‍ട്ടിനു വേണ്ടി കുട്ടികളെ വ്യാപകമായി സ്‌കൂള്‍ അധികൃതര്‍ മാനസിക പീഡനത്തിന് ഇരയാക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

Related News:  ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു

Also Read:
ചെറുപുഴയില്‍ സെമിത്തേരി നിര്‍മാണത്തെചൊല്ലിയുള്ള സംഘര്‍ഷം: 8 പേര്‍ അറസ്റ്റില്‍; ഹര്‍ത്താല്‍ പൂര്‍ണം

Keywords: Sharjah, Police, School, Complaint, Phone call, Gulf.

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കിhttp://goo.gl/5w8LKk
Posted by Kvartha World News on Thursday, November 26, 2015