Follow KVARTHA on Google news Follow Us!
ad

പാരീസില്‍ പൊട്ടിത്തെറിച്ച വനിതാ ചാവേറിന്റെ സെല്‍ഫികളും ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്ത്

പാരീസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പോലീസ് Paris, Police, Raid, Terrorists, World,
പാരീസ്: (www.kvartha.com 20.11.2015) പാരീസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിനിടെ സ്വയം ചാവേറായി പൊട്ടിത്തെറിച്ച ഹസ്‌ന ബൗലാസെന്‍ എന്ന വനിതാ ചാവേറിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. യൂറോപ്പിലെ ഐസിസിന്റെ ആദ്യത്തെ വനിതാ ചാവേര്‍ എന്നാണ് ഹസ്‌ന ബൗലാസെന്‍ അറിയപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 129 പേരാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച പാരീസിലെ സെന്റ് ഡെനീസ് സബര്‍ബിലെ ഫഌറ്റില്‍ പോലീസ് റെയ്ഡ് നടത്തുന്നതിനിടെയാണ് 26കാരിയായ ഹസ്‌ന സ്വയം ചാവേറായി പൊട്ടിത്തെറിച്ചത്. ഒരു ജനാലയ്ക്ക് അരികില്‍ വന്ന് പോലീസിനോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് ഹസ്‌ന പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മതം തലയ്ക്ക് പിടിച്ച് ഐസിസ് എന്ന ഭീകരകൂട്ടായ്മയില്‍ പങ്കാളിയായ മുസ്ലിം യുവതി എന്നാകാം ഹസ്‌നെ എന്ന് കേള്‍ക്കുമ്പോള്‍ ഓരോരുത്തരും ആലോചിക്കുക. എന്നാല്‍ തെറ്റി. ഒരുതരത്തിലുള്ള മതവിശ്വാസവും ഹസ്‌ന മുറുകെ പിടിച്ചിട്ടില്ല. ഇതുവരെ വിശുദ്ധഗ്രന്ഥമായ ഖുറാന്‍ പോലും വായിച്ചിട്ടില്ല. ഒരുമാസം മുമ്പാണ് മുസ്ലീം വേഷം ധരിച്ചുതുടങ്ങിയത്. സഹോദരനായ യൂസഫ് ബൗലാസെന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാത്രിപാര്‍ട്ടികള്‍ ആഘോഷിച്ചു നടക്കുകയും ബോയ്ഫ്രണ്ടുമാരെ കൂട്ടുന്നതില്‍ അഭിമാനിക്കുകയും ചെയ്തിരുന്ന ഒരു പാര്‍ട്ടി ഗേള്‍ ആയിരുന്നു ഹസ്‌ന എന്നാണ് അയല്‍ക്കാര്‍ പറയുന്നത്.
പുകവലിച്ചുകൊണ്ട് ഹസ്‌ന പല പുരുഷന്മാര്‍ക്കൊപ്പം വരുന്നതും പോകുന്നതും കണ്ടിട്ടുണ്ട് എന്നാണ് അയല്‍വാസിയുടെ മൊഴി.

മദ്യത്തിലും സിഗരറ്റിലും ഇഷ്ടമുള്ളവളാണ് ഹസ്‌ന എന്നാണ് കൂട്ടുകാര്‍ പറയുന്നത്. ബാത്ത് ടബ്ബില്‍ കിടന്ന് സെല്‍ഫിയെടുത്തിരുന്ന ഹസ്‌നയുടെ ചിത്രം ഡെയ്‌ലി മെയ്‌ലാണ് പുറത്തുവിട്ടത്. പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഐസിസ് നേതാവ് അബ്ദുള്‍ഹമീദിന്റെ കസിനാണ് ഹസ്‌ന. എന്നാല്‍ മതവിശ്വാസവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ഹസ്‌നയെങ്ങനെ ചാവേറായി എന്നത് ഇപ്പോഴും ഹസ്‌നയുടെ വീട്ടുകാര്‍ക്കുപോലും അറിയില്ല. വലിയ കൗബോയ് തൊപ്പികള്‍ ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഹസ്‌നയെ കൗഗേള്‍ എന്നായിരുന്നു കൂട്ടുകാര്‍ വിളിച്ചിരുന്നത്. +KVARTHA World News in Malayalam

Hasna Ait Boulahcen who became Europe's first female suicide bomber pictured,Paris, Police, Raid, Terrorists, World.


Also Read:

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കിhttp://goo.gl/5w8LKk
Posted by Kvartha World News on Thursday, 26 November 2015
അവരെന്നെ ചുവപ്പണിയിച്ചു; താന്‍ ഇപ്പോഴും ലീഗുകാരനാണെന്ന് മഹമൂദ് മുറിയനാവി

Keywords:  Hasna Ait Boulahcen who became Europe's first female suicide bomber pictured,Paris, Police, Raid, Terrorists, World.