Follow KVARTHA on Google news Follow Us!
ad

വിശ്വസിച്ചാലും ഇല്ലെങ്കിലും! ദുബൈയിലെ പ്രവാസികള്‍ക്കിടയില്‍ ഭാര്യമാരുടെ ക്രൂര പീഡനത്തിനിരയാകുന്ന ഭര്‍ത്താക്കന്മാര്‍ ഒരു ദുഃഖ സത്യം

ദുബൈ: (www.kvartha.com 19.11.2015) അടുത്തിടെയാണ് ദുബൈ നിവാസിയായ യുവാവ് ഭാര്യയ്‌ക്കെതിരെ പേഴ്‌സണല്‍ സ്റ്റാറ്റസ് കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തത്. UAE, Dubai, Domestic Violence, Husband, Wife,
ദുബൈ: (www.kvartha.com 19.11.2015) അടുത്തിടെയാണ് ദുബൈ നിവാസിയായ യുവാവ് ഭാര്യയ്‌ക്കെതിരെ പേഴ്‌സണല്‍ സ്റ്റാറ്റസ് കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തത്. വാക്കുകള്‍ കൊണ്ടും ശാരീരികമായും ഭാര്യ ഉപദ്രവിക്കുന്നുവെന്നായിരുന്നു ഇയാളുടെ പരാതി. തന്റെ ശരീരത്തില്‍ ആഴമേറിയ മുറിവുകളുണ്ടെന്നും ഭാര്യയെ തനിക്ക് ഭയമാണെന്നും യുവാവ് പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന വൈദ്യപരിശോധന റിപോര്‍ട്ടും ഇദ്ദേഹം കോടതിയില്‍ ഹാജരാക്കി.

ഗാര്‍ഹീക പീഡനത്തിന്റെ വെളിച്ചത്തില്‍ തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. കേസിന്റെ വാദം കേട്ട കോടതി യുവാവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യ ഇപ്പോള്‍ സ്വന്തം രാജ്യത്ത് താമസിക്കുകയാണ്.

പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയെ സമീപിച്ച മറ്റൊരു ദുബൈക്കാരന്‍ തന്റെ ഭാര്യയ്‌ക്കെതിരെ ചുമത്തിയത് അവിഹിതബന്ധമാണ്. ഭാര്യയ്ക്ക് നല്ല വരുമാനമുണ്ടെന്നും തന്റെ കമിതാവിനും ആഡംബര ജീവിതത്തിനും വേണ്ടി അവള്‍ വരുമാനം ചിലവഴിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു.

3 കുട്ടികളുണ്ടായിരുന്നിട്ടും ഭാര്യ അകന്ന് കഴിയുകയാണെന്നും പരാതിയില്‍ പറയുന്നു. അസ്വാഭാവിക പെരുമാറ്റത്തിന്റെ പേരില്‍ ഭാര്യയില്‍ നിന്നും വിവാഹമോചനം വേണമെന്നാണ് ഇയാളുടേയും ആവശ്യം.

എന്നാല്‍ കേസിന്റെ വാദത്തിനിടെ ഭാര്യ കുട്ടികളുമായി സ്ഥലം വിട്ടിരുന്നു. പിന്നീടിവര്‍ കോടതിയില്‍ ഹാജരാവുകയും വിവാഹമോചനത്തിന് തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി ഭര്‍ത്താക്കന്മാരാണ് ഭാര്യമാരുടെ പീഡനങ്ങള്‍ക്കിരകളാകുന്നത്. എന്നാല്‍ ഇവരില്‍ വളരെ ചുരുക്കം ചിലര്‍ മാത്രമാണ് നിയമസഹായം തേടി കോടതികളിലെത്തുന്നതെന്ന് ടി ഡബ്ല്യു എസ് ലീഗല്‍ കണ്‍സള്‍ട്ടന്റായ നീത മറു പറയുന്നു.

പലപ്പോഴും തൊഴിലിടങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. ഇത് തന്നെ അവഗണിക്കാനെന്ന തോന്നല്‍ ഭാര്യയിലുണ്ടാവുകയും തൊടുന്നതിനും പിടിക്കുന്നതിനും അവള്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്താനും കാരണമാകും. ക്രമേണ ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന ആരോപണത്തില്‍ ഭാര്യ എത്തിനില്‍ക്കും.

കുട്ടികളുമായി രാജ്യം വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭാര്യമാര്‍ ഒട്ടും കുറവല്ലെന്ന് നീത പറയുന്നു. ഇത് ഭര്‍ത്താക്കന്മാരെ ഭയ ചകിതരാക്കുന്നു. തന്റെ മക്കള്‍ ഏത് സമയവും തന്നില്‍ നിന്ന് അകറ്റപ്പെടുമെന്ന ചിന്ത ഇവരെ മാനസീകമായി പീഡിപ്പിക്കും.

ഭര്‍ത്താക്കന്മാര്‍ക്കെതിരെ അവിഹിതബന്ധങ്ങള്‍ ചുമത്തുന്ന ഭാര്യമാര്‍ക്ക് ദുബൈയിലെ നിയമം അക്ഷരാര്‍ത്ഥത്തില്‍ തുണയാകാറുണ്ട്. ഇവിടെ അവിഹിതബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ട് തന്നെ അവിഹിത ആരോപണവും ഭര്‍ത്താക്കന്മാരെ വെട്ടിലാക്കുന്നു.
+KVARTHA World News in Malayalam

 Dubai A Dubai-based man recently filed a case against his wife in the Personal Status Court, claiming he was being verbally and physically abused by her.


SUMMARY: Dubai A Dubai-based man recently filed a case against his wife in the Personal Status Court, claiming he was being verbally and physically abused by her.

Keywords: UAE, Dubai, Domestic Violence, Husband, Wife,

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കിhttp://goo.gl/5w8LKk
Posted by Kvartha World News on Thursday, November 26, 2015