Follow KVARTHA on Google news Follow Us!
ad

ദുബൈയെ ഭീതിയിലാഴ്ത്തി 'ഗ്രേ സ്വാന്‍' എത്തുന്നു

ദുബൈയും ദോഹയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങള്‍ക്ക് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.America, Researchers, Warning, Gulf,
ദുബൈ: (www.kvartha,com 03.09.2015) ദുബൈയും ദോഹയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങള്‍ക്ക് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന, 'ഗ്രേ സ്വാന്‍' ചുഴലി കൊടുങ്കാറ്റാണ് ദുബൈയില്‍ നാശം വിതയ്ക്കാന്‍ എത്തുന്നത്.

ഇത്തരം ചുഴലിക്കാറ്റുകളെ അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. എന്നാല്‍ ഇവ എന്ന്, എപ്പോള്‍, എങ്ങനെ വരുമെന്ന്  പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഏറെ മുന്‍കരുതലുകളെടുത്ത് ഇവയെ കാത്തിരിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

ലോകമെമ്പാടും ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനമോ അടുത്ത നൂറ്റാണ്ടിന്റെ ആദ്യമോ ഗ്രേ സ്വാന്‍ കാറ്റുകള്‍ വീശിയടിച്ചു തുടങ്ങുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരുപക്ഷേ അതിനു മുന്‍പും സംഭവിച്ചേക്കാം. ഇതോടൊപ്പം നിലവില്‍ കൊല്ലത്തിലൊരിക്കലോ മറ്റോ ശക്തമായ ചുഴലിക്കാറ്റുകള്‍ വീശുന്ന പലയിടങ്ങളിലും ഇത്തരം കാറ്റുകള്‍ തുടരെത്തുടരെ വീശിയടിച്ചു തുടങ്ങുന്ന സ്ഥിതായാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫ് സമുദ്രതീരത്തുള്ള ദുബൈ, ദോഹ നഗരങ്ങളില്‍ ആദ്യമായാണ് ഒരു ചുഴലിക്കാറ്റ് വരുന്നത്. അതും ശക്തമായ രീതിയില്‍ ആഞ്ഞുവീശാന്‍ സാധ്യതയുള്ള മേഖലകളാണ്. ട്രോപ്പിക്കല്‍ സൈക്ലോണുകളുമായി സാമ്യമുള്ള ഗ്രേ സ്വാനിനാണ് ദുബൈയില്‍ സാധ്യത. വന്‍ കൊടുങ്കാറ്റല്ലെങ്കിലും നല്ല രീതിയില്‍ നാശനഷ്ടമുണ്ടാക്കാന്‍ ഈ കാറ്റുകള്‍ക്ക് കഴിയും. ഇവയ്‌ക്കൊപ്പം വരുന്ന മിന്നലോടു കൂടിയ കനത്ത മഴയാണ് അപകടകാരി.

നിലയ്ക്കാതെ മഴ പെയ്യുന്നതോടെ വെള്ളപ്പൊക്കം വഴിയും നാശനഷ്ടങ്ങളുണ്ടാകാം.  ദുബൈയിക്ക് ഇന്നത്തെ സാഹചര്യത്തില്‍ പേടിക്കാനില്ലെങ്കിലും ആണവനിലയം ഉള്‍പ്പെടെയുള്ള നിര്‍ണായക നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമയത്ത് ഇനി ചുഴലിക്കാറ്റിനെ പ്രതിരോധിക്കേണ്ടുന്ന കാര്യങ്ങളും പരിഗണിച്ചേ മതിയാകൂവെന്ന് ഗ്രേ സ്വാന്‍ സംബന്ധിച്ച പഠനത്തില്‍ പങ്കാളിയായ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ നിങ് ലിന്‍ എന്ന കാലാവസ്ഥാ വിദഗ്ധ നിര്‍ദേശിക്കുന്നു.

നിലവിലെ ആഗോളതാപനത്തിന്റെ തോതനുസരിച്ച് 1.9 മീറ്റര്‍ ഉയരത്തില്‍ സമുദ്ര ജലനിരപ്പുയര്‍ത്തുന്ന വിധത്തിലുള്ള കൊടുങ്കാറ്റ് ആയിരം വര്‍ഷത്തിനിടെ ഒറ്റത്തതവണയാണ് ദുബൈയിലുണ്ടാകാന്‍ സാധ്യത. നാല് മീറ്റര്‍ പൊക്കത്തില്‍ ജലനിരപ്പുയര്‍ത്താനാകുന്ന ചുഴലിക്കാറ്റ് 10,000 വര്‍ഷത്തിലൊരിക്കല്‍ നടക്കാനും സാധ്യതയുണ്ട്. ഇവ പക്ഷേ എപ്പോള്‍ വരുമെന്നു മാത്രം മുന്‍കൂട്ടി കണ്ടെത്താനാകില്ല, അപ്രതീക്ഷിതമായി ഏതുനിമിഷവും സംഭവിക്കാം.

പേര്‍ഷ്യന്‍ ഗള്‍ഫുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് 2007ലായിരുന്നു. അന്ന് അറബിക്കടലില്‍ രൂപംകൊണ്ട ഗോനു ചുഴലിക്കാറ്റ് ഒമാനിലും ഇറാനിലും ആഞ്ഞടിച്ചപ്പോള്‍ 78 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.  4.4 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളുമുണ്ടായി. ആഴം കുറഞ്ഞതും ചൂടേറിയ ജലസാന്നിധ്യവുമുള്ള പേര്‍ഷ്യന്‍ ഗള്‍ഫ് സമുദ്രത്തിലാകട്ടെ ഇന്നേവരെ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ട ചരിത്രവുമില്ല. പക്ഷേ കാറ്റുകളുടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത വിധമാണെത്രേ ഗ്രേ സ്വാനുകളുടെ വരവ്. അതുകൊണ്ടു തന്നെയാണ് അവയെ അത്യപൂര്‍വമെന്നു വിശേഷിപ്പിക്കുന്നതും.

ഒട്ടും പ്രതീക്ഷിക്കാതെയെത്തുകയും എല്ലാം തകിടം മറിക്കുകയും ചെയ്യുക എന്നതിനുള്ള ഇംഗ്ലിഷ് പ്രയോഗമാണ് ബ്ലാക്ക് സ്വാന്‍ എന്നത്. ഈ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗള്‍ഫിനെ ആക്രമിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റിന് ഗ്രേ സ്വാന്‍ എന്നു പേരിട്ടതും. ബ്ലാക്ക് സ്വാന്‍ എന്ന പേരിലും ഒരു കൊടുങ്കാറ്റുണ്ട്. അതാകട്ടെ ഗ്രേ സ്വാനിനേക്കാളും തീവ്രമായിരിക്കും. ഈ രണ്ടുതരം ചുഴലിക്കാറ്റുകളും ഇതുവരെ ഭൂമിയില്‍ വീശിയടിച്ചിട്ടില്ല.

പക്ഷേ ദശാബ്ദങ്ങളായി കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ വിശകലം ചെയ്ത് തയാറാക്കിയ ആയിരക്കണക്കിന് കാലാവസ്ഥാമാതൃകകളുടെ കമ്പ്യൂട്ടര്‍ പഠനം നടത്തിയാണ് പുതിയ തരം ചുഴലിക്കാറ്റുകളുടെ സാധ്യത ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ തലപ്പത്തുള്ളവര്‍ തന്നെയാണ് കാറ്റിനെ കുറിച്ചുള്ള സൂചന നല്‍കിയത്.

Climate change brings cyclone risk to Doha, Dubai - study, America, Researchers, Warning, Gulf.


Also Read:
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

Keywords: Climate change brings cyclone risk to Doha, Dubai - study, America, Researchers, Warning, Gulf.