Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് ലൈന്‍ മാറ്റുന്നു; എങ്കില്‍ മാണിയും രാജിവയ്ക്കട്ടെ

ബാര്‍ കോഴയില്‍ തനിക്കെതിരേ വിജിലന്‍സ് കേസെടുത്തതിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ കെ.എം. മാണി ആഭ്യന്തര മന്ത്രിയെ പരസ്യമായി വിമര്‍ശിച്ചതോടെ കാര്യങ്ങളുടെ Congress, K.M. Mani, P.C. George, Kerala, Bar Issue, Congress to sharpen it's stand on KM Mani.
തിരുവനന്തപുരം: (www.kvartha.com 02/04/2015) ബാര്‍ കോഴയില്‍ തനിക്കെതിരേ വിജിലന്‍സ് കേസെടുത്തതിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ കെ.എം. മാണി ആഭ്യന്തര മന്ത്രിയെ പരസ്യമായി വിമര്‍ശിച്ചതോടെ കാര്യങ്ങളുടെ ഗതി മാറിമറിയുന്നു. തങ്ങള്‍ മാണിയെ സംരക്ഷിക്കാന്‍ നിയമസഭയിലും പുറത്തും രാഷ്ട്രീയമായും അല്ലാതെയും പരമാവധി ശ്രമിച്ചിട്ടും മാണി മോശമായി പ്രതികരിച്ചതാണു കാരണം. അതുകൊണ്ട് ഇനി കാര്യമായി സംരക്ഷിക്കാന്‍ ശ്രമിക്കേണ്ടെന്ന പൊതുവികാരത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്. പി.സി. ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറുന്ന കൂട്ടത്തില്‍ മന്ത്രിസഭയില്‍ നിന്ന് മാണിയും മാറട്ടെ എന്നു കോണ്‍ഗ്രസ് പരസ്യമായി പറഞ്ഞാലും അത്ഭുതമില്ല.

ഇതുവരെ കോണ്‍ഗ്രസ് വക്താക്കളായ പന്തളം സുധാകരനും അജയ് തറയിലും മറ്റും പറഞ്ഞ കാര്യങ്ങള്‍ കുറച്ചുകൂടി പ്രമുഖരായ നേതാക്കള്‍ പരസ്യമായി പറഞ്ഞേക്കാം. മാത്രമല്ല പന്തളത്തിനും അജയ് തറയിലിനും മറ്റും കെപിസിസി ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും നീക്കിയേക്കും. മാണി സാര്‍ ഇനി വിശ്രമിക്കട്ടെ എന്നു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പന്തളത്തെ മുഖ്യമന്ത്രിയും വി.എം. സുധീരനും ശാസിച്ചിരുന്നു. യുഡിഎഫില്‍ ഇപ്പോള്‍ സത്യങ്ങള്‍ കണ്ടാലും മിണ്ടാതിരിക്കാനാണു നിര്‍ദേശം എന്ന് അജയ് തറയിലും തുറന്നടിച്ചിരുന്നു.

മാണി രാജിവയ്ക്കണം എന്ന് മുഖ്യമന്ത്രിയോ കെപിസിസി പ്രസിഡന്റോ രമേശ് ചെന്നിത്തലയോ പരസ്യമായി പറയുന്നതിനു പകരം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും മറ്റും പ്രമുഖ നേതാക്കളില്‍ ചിലരെ ഈ ആവശ്യമുന്നയിക്കാന്‍ രംഗത്തിറക്കിയേക്കും. പി.സി. ജോര്‍ജ്ജും കെ.എം. മാണിയും രാജിവച്ച് യുഡിഎഫ് സര്‍ക്കാരിനെ രക്ഷിക്കണം എന്നായിരിക്കും ഇവര്‍ ആവശ്യപ്പെടുക. ഇത് മാണിയെ ശ്വാസംമുട്ടിക്കും എന്നും ജോര്‍ജ്ജിനു കവചമാകുമെന്നുമാണു കണക്കുകൂട്ടല്‍. ജോര്‍ജ്ജിനെ മാത്രമായി അങ്ങനെ പുറത്താക്കുന്നതിനോടു കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ വിയോജിപ്പുണ്ട്. മാസങ്ങള്‍ക്കുമുമ്പ് ജോര്‍ജ്ജിനെ കരിങ്കൊടി കാണിച്ച എ ഗ്രൂപ്പ് വരെ മാണി പ്രശ്‌നത്തില്‍ ജോര്‍ജ്ജിനു പിന്തുണ നല്‍കുകയാണ്.

ക്രൈസ്തവരുടെ വിശുദ്ധ വാരം കഴിയുമ്പോള്‍ കാര്യങ്ങള്‍ പോകുന്നത് പച്ചയായ പോരിലേക്കും രണ്ടിലൊന്ന് തീരുമാനിക്കുന്ന സ്ഥിതിയിലേക്കുമായിരിക്കും.
Congress, K.M. Mani, P.C. George, Kerala, Bar Issue, Congress to sharpen it's stand on KM Mani.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Congress, K.M. Mani, P.C. George, Kerala, Bar Issue, Congress to sharpen it's stand on KM Mani.

Post a Comment