Follow KVARTHA on Google news Follow Us!
ad

സഹോദരങ്ങളെപറ്റി ആര്‍പിഎഫുകാരന്റെ കമന്റ്, ഇവര്‍ക്കെന്താ ഇറാഖിലോ, യമനിലോ പൊയ്ക്കൂടെ?

'ഇവര്‍ക്കെന്താ ഇറാഖിലോ യമനിലോ പൊയ്ക്കൂടെ ?' മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെയും സഹോദരനെയും കമന്റടിച്ച ഒരു Mangalore, Railway, Kasaragod, Complaint, National, Students, Train, Comment, RPF
മംഗളൂരു: (www.kvartha.com 14/04/2015) 'ഇവര്‍ക്കെന്താ ഇറാഖിലോ യമനിലോ പൊയ്ക്കൂടെ ?' മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെയും സഹോദരനെയും കമന്റടിച്ച ഒരു ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ വാക്കുകളാണിത്. വര്‍ഗീയപരമായുള്ള കമന്റ് കേട്ട യുവാക്കള്‍ ഉടന്‍ തന്നെ പ്രതികരിച്ചു. സംഭവം സംബന്ധിച്ച് മലയാളി ആര്‍.പി.എഫുകാരനായ മോഹന്‍ദാസിനെതിരെ റെയില്‍വെ പോലീസില്‍ പരാതി നല്‍കി.

കാസര്‍കോട് നായമാര്‍മൂല കടവത്ത് സ്വദേശിയും എം.ഐ.സി കോളജിലെ വിദ്യാര്‍ത്ഥിയുമായ പി.എ സാദിഖും (22), സഹോദരന്‍ സമീറുമാണ് (32) ആര്‍പിഎഫുകാരന്റെ വര്‍ഗീയ പരാമര്‍ശത്തിന് ഇരയായത്. പൂനെയില്‍ നിന്നും വരുന്ന സമീറിനെ കൂട്ടാന്‍ മംഗളൂരു റെയില്‍വെ സ്‌റ്റേഷനിലെത്തിയതായിരുന്നു സാദിഖ്.

രാവിലെ 7.20നുള്ള ഗരീബ്രഥിന് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റുമെടുത്ത് റെയില്‍വെ സ്റ്റേഷനില്‍ ഇരുവരും കാത്തുനില്‍ക്കുമ്പോഴാണ് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മുന്നില്‍ വന്നത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആ കമന്റ്. താടിയും തലയില്‍ തൊപ്പിയും ധരിച്ചിരുന്ന തങ്ങള്‍ മലയാളികള്‍ അല്ലെന്നും പൂനെയില്‍ നിന്നുള്ളവരാണെന്നും കരുതിയാണ് മോഹന്‍ദാസ് എന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സഹ പ്രവര്‍ത്തകനോട് കമന്റടിച്ചതെന്ന് പരാതിക്കാരനായ സാദിഖ് പറഞ്ഞു. സംഭവം സംബന്ധിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്കും പരാതി നല്‍കുമെന്ന് സാദിഖ് കെവാര്‍ത്തയോട് പറഞ്ഞു.

പരാതി നല്‍കിയതോടെ സംഭവം അന്വേഷിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയതിന് ശേഷമാണ് ഇരുവരും നാട്ടിലേക്കുള്ള വണ്ടികയറിയത്. മംഗളൂരുവില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും പിന്നീടുള്ള നൂലാമാലകള്‍ ഓര്‍ത്ത് പലരും പരാതി നല്‍കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്നും റെയില്‍വെ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


Keywords: Mangalore, Railway, Kasaragod, Complaint, National, Students, Train, Comment, RPF.