Follow KVARTHA on Google news Follow Us!
ad

ഏഷ്യാനെറ്റ് ന്യൂസില്‍ വീണ്ടും ആ കനത്ത ശബ്ദം; കണ്ണാടിയുമായി ടി.എന്‍. ഗോപകുമാര്‍ തിരിച്ചുവരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വിഖ്യാത പരിപാടിയായിരുന്ന 'കണ്ണാടി'ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍. Asianet News, Kannadi, TN Gopakumar, Treatment, Reporter, TV Channel, Again Kannadi and TN Gopakumar at Asianet News channel.
തിരുവനന്തപുരം: (www.kvartha.com 05/03/2015) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വിഖ്യാത പരിപാടിയായിരുന്ന 'കണ്ണാടി'ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാറും. ഏഷ്യാനെറ്റ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ ടി.എന്‍. ഗോപകുമാര്‍ രോഗബാധിതനായി ചികില്‍സയില്‍ ആയതോടെയാണ് മാസങ്ങള്‍ക്കുമുമ്പ് കണ്ണാടി നിര്‍ത്തിയത്. പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഗോപകുമാറിന്റെ കനത്ത ശബ്ദത്തില്‍ 'കണ്ണാടിയുടെ മറ്റൊരു ലക്കത്തിലേക്കു സ്വാഗതം' എന്നു പറഞ്ഞ് തുടങ്ങുന്ന പരിപാടിയില്‍ മറ്റൊരു അവതാരകനെ പരീക്ഷിക്കാനും അങ്ങനെ കണ്ണാടി തുടരാനും ഏഷ്യാനെറ്റ് ശ്രമിച്ചില്ല.

കണ്ണാടിയുടെ സ്വീകാര്യത കുറയുമെന്ന ആശങ്കയേക്കാള്‍ ഏഷ്യാനെറ്റ് ടീമിന് ടി.എന്‍. ഗോപകുമാറിനോടുള്ള ആത്മാര്‍ത്ഥ സ്‌നേഹമായിരുന്നു ഇതിന് അടിസ്ഥാനം. രോഗം ഭേദമായി കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹം ഓഫീസില്‍ എത്തിത്തുടങ്ങി. ഇതോടെയാണ് കണ്ണാടി പുനരാരംഭിക്കുന്നതിനേക്കുറിച്ചും ആലോചന തുടങ്ങിയത്.

നിരവധി സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധ കൊണ്ടുവരികയും പരിഹാരമുണ്ടാക്കുകയും ചെയ്തിട്ടുള്ള കണ്ണാടി ഒട്ടേറെ പുരസ്‌കാരങ്ങളും നേടി. പല വ്യക്തികള്‍ക്കും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ തകര്‍ച്ചയില്‍ പ്രേക്ഷക പിന്തുണയോടെ സഹായമാകാനും കണ്ണാടിക്ക് കഴിഞ്ഞിരുന്നു. ടി.എന്‍. ഗോപകുമാറിന്റെയും കണ്ണാടിയുടെയും വിശ്വാസ്യതയായിരുന്നു ഇതില്‍ പ്രധാന ഘടകം. ഗോപകുമാറിനൊപ്പെ കണ്ണാടി കൂടി തിരിച്ചെത്തുന്നത് ഏഷ്യാനെറ്റിന്റെ പരമ്പരാഗത പ്രേക്ഷകരുടെ വപിന്തുണ നിലനിര്‍ത്താനും ഉപകരിക്കും എന്നാണ് മാനേജ്‌മെന്റിന്റെയും എഡിറ്റോറിയല്‍ ടീമിന്റെയും പ്രതീക്ഷ.

ടി.എന്‍. ഗോപകുമാറിന്റെ അഭാവത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്ററാക്കിയിരുന്നു. അദ്ദേഹം തുടരും. രാധാകൃഷ്ണന്‍ ഇടയ്ക്ക് പ്രമുഖ നേതാക്കളുമായി പ്രത്യേക അഭിമുഖങ്ങള്‍ നടത്താറുണ്ടെങ്കിലും സ്ഥിരമായി കണ്ണാടി പോലുള്ള ഏതെങ്കിലും പരിപാടി അവതരിപ്പിക്കുന്നില്ല. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടരി ഇ.കെ. ഭരത് ഭൂഷണുമായും അദ്ദേഹം നടത്തിയ അഭിമുഖങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
 Asianet News, Kannadi, TN Gopakumar, Treatment, Reporter, TV Channel, Again Kannadi and TN Gopakumar at Asianet News channel.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Post a Comment