Follow KVARTHA on Google news Follow Us!
ad

ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗത്തിലെ രാഹുല്‍ വിജയ് നിര്യാതനായി

ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗം സോഷ്യല്‍ മീഡിയാ കോ - ഓര്‍ഡിനേറ്ററായിരുന്ന രാഹുല്‍ വിജയ് Asianet-TV, Channel, Website, Obituary, Kerala, Rahul Vijay
തിരുവനന്തപുരം: (www.kvartha.com 19.10.2014) ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗം സോഷ്യല്‍ മീഡിയാ കോ - ഓര്‍ഡിനേറ്ററായിരുന്ന രാഹുല്‍ വിജയ് (29) നിര്യാതനായി. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ വിജയന്‍ - വനജ ദമ്പതികളുടെ മകനാണ്.

നേരത്തെ വീക്ഷണം, കേരളകൗമുദി ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളകൗമുദിയുടെ വയനാട് ബ്യൂറോ ചീഫ് ആയിരുന്നു. ഓണ്‍ലൈനില്‍ മലയാളം ഉപയോഗിക്കാന്‍ നടന്ന ശ്രമങ്ങളിലെ മുഖ്യ പങ്കാളിയായിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യാനുള്ള ആപ്ലിക്കേഷനുകള്‍ രാഹുലിന്റേതായുണ്ട്.

ഇന്നുപയോഗിക്കുന്ന പല മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും മലയാളം മാനുവല്‍ തയ്യാറാക്കിയത് രാഹുല്‍ ആണ്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിലും മലയാള ഭാഷാ സാങ്കേതിക രംഗത്തെ പ്രധാന കൂട്ടായ്മകളിലും സജീവമായിരുന്നു.

മലയാളത്തില്‍ ആദ്യമായി പത്ര പ്രസാധനത്തില്‍ യൂനി കോഡ് ഉപയോഗിച്ചത് രാഹുലിന്റെ നേതൃത്വത്തിലായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Asianet-TV, Channel, Website, Obituary, Kerala, Rahul Vijay. 

Post a Comment