Follow KVARTHA on Google news Follow Us!
ad

മദ്യനിരോധനം: സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

കേരളത്തില്‍ പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ തീരുമാനിച്ച യു.ഡി.എഫ് സര്‍ക്കാരിനെ കേന്ദ്ര Thiruvananthapuram, Health Minister, Treatment, hospital, Kerala,
തിരുവനന്തപുരം: (www.kvartha.com 19.09.2014)കേരളത്തില്‍ പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ തീരുമാനിച്ച യു.ഡി.എഫ് സര്‍ക്കാരിനെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അഭിനന്ദിച്ചു. യുവാക്കളെ വഴിതെറ്റിക്കുന്ന മദ്യത്തിന് നിരോധനം ഏര്‍പെടുത്തിയ സര്‍ക്കാരിന്റെ തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

മദ്യനിരോധനം ഏര്‍പെടുത്താന്‍ തീരുമാനിച്ച കേരളത്തിന്റെ നടപടി  ഇന്ത്യയൊട്ടുക്കും പിന്തുടരാന്‍ കഴിയണം. അതേസമയം നിക്ഷിപ്ത താല്‍പര്യക്കാരാണ് മദ്യനിരോധനത്തെ എതിര്‍ക്കുന്നതെന്നും  അത് കണക്കിലെടുക്കേണ്ടതില്ലെന്നും പറഞ്ഞ മന്ത്രി മദ്യനിരോധനത്തിലൂടെ ജനങ്ങളെ രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.

കേരളത്തിന് ഉടന്‍ തന്നെ എയിംസ് മാതൃകയിലുള്ള ആശുപത്രി അനുവദിക്കും. സാധാരണക്കാരടക്കമുള്ളവര്‍ക്ക്  സൗകര്യപ്രദമായ സ്ഥലത്തായിരിക്കും എയിംസ് സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്രം പരിശോധിച്ചു വരികയാണ്. ആയുര്‍വേദ ചികിത്സാ രീതിയായ ആയുഷ് പദ്ധതി രാജ്യത്തിനകത്തും പുറത്തും നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Harsh Vardhan congratulates Kerala CM Chandy on liquor ban,Thiruvananthapuram,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Also Read: 
കടയുടമയെ വെട്ടികൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ യുവാവ് നിരവധി കേസില്‍ പ്രതി

Keywords: Harsh Vardhan congratulates Kerala CM Chandy on liquor ban,Thiruvananthapuram, Health Minister, Treatment, Hospital, Kerala.

Post a Comment