Follow KVARTHA on Google news Follow Us!
ad

കൈക്കൂലി ചോദിച്ചു; പണക്കിഴിക്ക് പകരം നല്‍കിയത് പാമ്പിന്‍ കിഴി; ടാക്‌സ് ഓഫീസില്‍ വിഷപാമ്പുകളുടെ വിളയാട്ടം

ലഖ്‌നൗ: (www.kvartha.com 20.09.2014) ഫേസ്ബുക്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വൈറലായി മാറിയേക്കാവുന്ന ഒരു ചിത്രം ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. Lucknow, Basti, Revenue office, Snakes, Bribe
ലഖ്‌നൗ: (www.kvartha.com 20.09.2014) ഫേസ്ബുക്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വൈറലായി മാറിയേക്കാവുന്ന ഒരു ചിത്രം ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ചിത്രത്തിന് 3 വര്‍ഷം പഴക്കമുണ്ടെന്നതാണ് ഏറെ രസകരം. ലഖ്‌നൗവിലെ നികുതി ഓഫീസില്‍ നിന്നുള്ള ചിത്രമാണിത്.

2011 നവംബര്‍ 30നാണ് സംഭവം. സര്‍ക്കാര്‍ ദാനമായി നല്‍കിയ ഭൂമി വിട്ടുനല്‍കാന്‍ റവന്യൂ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ പാമ്പാട്ടിയായ ഹക്കുലിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹക്കുല്‍ കൈക്കൂലി നല്‍കാന്‍ കൂട്ടാക്കിയില്ല. കൈക്കൂലി ലഭിക്കാതെ ഭൂമി നല്‍കില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥരും വാശിപിടിച്ചു.

ഒടുവില്‍ ക്ഷമ നശിച്ച ഹക്കുല്‍ 'കൈക്കൂലി'യുമായി ബസ്തിയിലെ ഓഫീസിലെത്തി. ഒരു സഞ്ചിയിലാക്കി 40ഓളം വിഷപ്പാമ്പുകളെയാണിദ്ദേഹം ഓഫീസിലെത്തിച്ചത്. സഞ്ചിയുടെ കെട്ടഴിച്ച ഉദ്യോഗസ്ഥന്‍ ഞെട്ടി സഞ്ചി താഴെയിട്ടു. ചെറുതും വലുതുമായ വിഷപ്പാമ്പുകള്‍ ചീറി ഉദ്യോഗസ്ഥര്‍ക്ക് നേരെയടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
 Lucknow, Basti, Revenue office, Snakes, Bribe
എന്നാല്‍ വിഷപ്പാമ്പുകളെ കണ്ട് ഉദ്യോഗസ്ഥര്‍ ഭൂമി ഹക്കുലിന് നല്‍കിയോ എന്ന് വ്യക്തമല്ല.

SUMMARY: You may have seen a picture of snakes scattered in a tax department office in Lucknow on your Facebook timeline today. The caption says, "A man uses a tablecloth to fend off snakes scattered in a tax department office in Basti, Lucknow. Two farmers fed up with alleged bribery demands emptied three bags filled with 40 slithering snakes." And, you're like, "Wow! That's the way to tackle corruption."

Keywords: Lucknow, Basti, Revenue office, Snakes, Bribe

Post a Comment